കെ.പി.അബ്ദുറസാഖ് അന്തരിച്ചു


കൊയിലാണ്ടി: കരിവാരി പുതിയപുരയിൽ അബ്ദുറസാഖ് അന്തരിച്ചു. 72 വയസ്സായിരുന്നു. കൊയിലാണ്ടി നഗരത്തിലെ പഴയ സിലോൺ റെസ്റ്റോറന്റ് ഉടമയായിരുന്നു.

ഭാര്യ: എ.പി.ഇമ്പിച്ചി അയിശ. മക്കൾ : ഇമ്പിച്ചി അഹമ്മദ് (അമാന ഗോൾഡ് ), ഷാനവാസ് (റോമക്സ് ഗോൾഡ്), സുനീറ. മരുമക്കൾ: നൗഫൽ, റെസീല, മശ്ഹുറ.

മയ്യിത്ത് നിസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി ജുമുഅത്ത് പള്ളിയിൽ.