കുടുംബകോടതിയിലെ തര്‍ക്കം; യുവാവിനെ കാറിന്റെ ബോണറ്റിലാക്കി പോയത് അരക്കിലോ മീറ്റര്‍


വടകര: കുടുംബകോടതിയിലെ തര്‍ക്കത്തിന് പിന്നാലെ കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ യുവാവിനെയുമായി കാര്‍ സഞ്ചരിച്ചത് അരക്കിലോമീറ്റര്‍. ഇന്നലെ വൈകിട്ട് 4.30 നാണ് സംഭവം. കോടതി വളപ്പില്‍ നിന്ന് മാര്‍ക്കറ്റ് റോഡ് വഴി ഓടിയ ചുവന്ന കാറാണ് നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയത്.

കുടുംബ കോടതിയിലെത്തിയ പെങ്ങളെ കുട്ടിയെ പിതാവ് കൊണ്ടുപോവുന്നതിലെ തര്‍ക്കമാണ് സംഭവത്തിന് കാരണമായത്. കോഴിക്കോട് അരക്കിണറിലുളള കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് വടകര കുടുംബ കോടതിയില്‍ കേസ് നടക്കുന്നുണ്ട്.

ഇന്നലെ വൈകിട്ട് കേസ് മാറ്റിവെച്ചതോടെ പിതാവ് കുട്ടിയെ കാറിലാക്കി കൊണ്ടുപോവുന്നതിനെ അമ്മാവന്‍ തടയുകയായിരുന്നു. ഇയാള്‍ കാര്‍ മുന്നോട്ടെടുത്തതോടെ യുവാവ് ബോണറ്റിന് മുകളിലായി. കാര്‍ അരക്കിലോമീറ്റര്‍ അടയ്ക്കാത്തെരു വരെ സഞ്ചരിച്ചു. ഇതിനിടയില്‍ തെറിച്ചുവീണ കുട്ടിയുടെ അമ്മാവന് കാലിന് പരിക്കേറ്റിട്ടുണ്ട്. യുവാവ് വടകര ജില്ലാആശുപത്രിയില്‍ ചികിത്സ തേടി. കാര്‍ പിന്നീട് കീഴലില്‍ കണ്ടെത്തിയെങ്കിലും ഓടിച്ചയാളെ കണ്ടെത്താനായിട്ടില്ല.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക