കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടായി ഇടത്തിൽ ശിവൻ മാസ്റ്ററെ നോമിനേറ്റ് ചെയ്തു


ശിവകീഴരിയൂർ: കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി ഇടത്തിൽ ശിവൻ മാസ്റ്ററെ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് യു രാജീവൻ മാസ്റ്റർ നോമിനേറ്റ് ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലം പ്രസിഡണ്ടായിരുന്ന കെ.കെ.ദാസൻ രാജിവെച്ചിരുന്നു.

പ്രസ്തുത ഒഴിവിലേക്കാണ് ശിവൻ മാസ്റ്ററെ കോൺഗ്രസ് ജില്ല പ്രസിഡണ്ട് നോമിനേറ്റ് ചെയ്തത്. റിട്ട.അധ്യാപകനായ ശിവൻ മാസ്റ്റർ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ യുടെ സംസ്ഥാന നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്.