കീഴരിയൂരിൽ കെ.കെ.നിർമ്മലടീച്ചർ പ്രസിഡണ്ടായും എൻ.എം.സുനിൽ വൈസ് പ്രസിഡണ്ടായും ചുമതലയേറ്റു


കീഴരിയൂർ: കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കെ.കെ.നിർമ്മല ടീച്ചറെയും, വൈസ് പ്രസിഡ പ്രസിഡണ്ടായി എൻ.എം.സുനിലിനെയും തിരഞ്ഞെടുത്തു.

പ്രസിഡണ്ടണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ.നിർമ്മല ടീച്ചർഏഴാം വാർഡിൽ നിന്നാണ് നിരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ.എം കീഴരിയൂർ ലോക്കൽ കമ്മറ്റി അംഗവും, ജനാധിപത്യ മഹിള അസോസിയേഷൻ കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവുമാണ്.

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട എൻ.എം.സുനിൽ പത്താം വാർഡിൽ നിന്നാണ് വിജയിച്ചത്. സി.പി.ഐ.എം നമ്പ്രത്ത്കര ലോക്കൽ കമ്മറ്റി സെക്രട്ടറിയായ സുനിൽ ഇത് രണ്ടാം തവണയാണ് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക