കീഴരിയൂരില്‍ കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു


കീഴരിയൂര്‍: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂരില്‍ കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ അര്‍ഹരായ 23 ഓളം കിടപ്പു രോഗികള്‍ക്ക് വേണ്ടി സമാഹരിച്ച ഭക്ഷ്യ കിറ്റിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ടീച്ചര്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എന്‍.എം സുനില്‍ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് അഷ്റഫ് ആര്‍.കെ എന്നിവര്‍ സംസാരിച്ചു.

അര്‍ഹരായ കിടപ്പു രോഗികള്‍ക്ക് കിറ്റുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നതാണെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്സ്പെക്ടര്‍ ശ്രീലേഷ് അറിയിച്ചു. യോഗത്തില്‍ പാലിയേറ്റീവ് നഴ്സ് ഷിനില നന്ദി പറഞ്ഞു.