കിഴക്കന്‍ പേരാമ്പ്രയില്‍ വീണ്ടും ബോംബ് കണ്ടെത്തി


പേരാമ്പ്ര : കിഴക്കന്‍ പേരാമ്പ്രയില്‍ വീണ്ടും ബോംബ് കണ്ടെത്തി. കിഴക്കന്‍ പേരാമ്പ്ര ആശാരിക്കണ്ടിയിലാണ് റോഡരികില്‍ സ്റ്റീല്‍ ബോംബിനോട് സാദൃശ്യമുള്ള രണ്ട് പാത്രങ്ങള്‍ കണ്ടെത്തിയത്. ഇന്ന് 11 മണിയോടെ നാട്ടുകാരാണ് ഇവ കാണുന്നത്. റോഡിന് സമീപത്തെ മതിലിനു മുകളിലും റോഡിലുമാണ് പാത്രങ്ങള്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കന്‍ പേരാമ്പ്രയില്‍ ബോംബോക്രമണങ്ങള്‍ നടക്കുകയും ബോംബ് കണ്ടെത്തുകയും ചെയ്തിരുന്നു. പെരുവണ്ണാമൂഴി പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ എ.കെ ഹസ്സന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

നാദാപുരത്ത് നിന്നെത്തിയ ബോംബ് സ്‌ക്വാഡ് ഇവ കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയിലേക്ക് പരിശോധനക്കായ് കൊണ്ടുപോയി. സമീപ പ്രദേശങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം ബോംബുകള്‍ കണ്ടെത്തിയിരുന്നു കൂടാതെ വിളയാട്ടുകണ്ടി മുക്കില്‍ ലീഗ് ഓഫീസിന് നേരെ കഴിഞ്ഞ ദിവസം ബോംബാക്രമണവും ഉണ്ടായിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക