കാഴ്ച മറച്ച കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് സിവിൽ ഡിഫെൻസ് വളണ്ടിയർമാർ


ചെങ്ങോട്ടുകാവ്: സിവിൽ ഡിഫെൻസ് ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫെൻസ് വളണ്ടിയർമാർ ചെങ്ങോട്ടുകാവ് ദേശീയപാതയോരത്തെ കാടുകൾ വെട്ടിത്തെളിച്ചു. വാഹനങ്ങളുടെ കാഴ്ച്ച മറക്കുന്ന വിധം വളർന്ന കാട് അപകട സാധ്യത ഉള്ളതായിരുന്നു. വനിതകൾ ഉൾപ്പെടെ 44 വളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.

സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ ടി രാജീവൻ, ഫയർ &റെസ്ക്യൂ ഓഫീസർമാരായ ഷിജിത്, പ്രശാന്ത്, മനോജ്‌, എന്നിവരും വളണ്ടിയർ പോസ്റ്റ്‌ വാർഡൻ കെ എം ബിജു, ഡെപ്യൂട്ടി വാർഡൻ മമ്മത് കോയ എന്നിവർ നേതൃത്വം നൽകി.