കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുളള കോളേജുകളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനും പ്രവേശനം നേടാനുമുളള സമയപരിധി നീട്ടി


തേഞ്ഞിപ്പാലം: 2020- 2021 അധ്യയന വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനും പ്രവേശനം നേടാനുമുളള സമയപരിധി നീട്ടി. ക്യാപ് രജിസ്‌ട്രേഷന്‍, മാന്റേറ്ററി ഫീസ് എന്നിവയ്ക്കുളള ലിങ്ക് ജനുവരി 15 ന് ഒരു മണി വരെ നീട്ടി. കൂടാതെ കോളേജുകളിലേക്കുളള പ്രവേശനം നേടുന്നതിന് ജനുവരി 15 ന് മൂന്നു മണി വരെയുമാക്കിയാണ് സമയപരിധി നീട്ടിയത്.

പ്രവേശനത്തിനായി സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന സീറ്റൊഴിവ്പ്രകാരം അതാതു കോളേജുകളുമായി ബന്ധപ്പെടണം. അപേക്ഷ സമര്‍പ്പിക്കാനും പ്രവേശനത്തിനും www.cuonline.ac.in/ugഈ സൈറ്റുമായി ബന്ധപ്പെടുക.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക