കാലിക്കറ്റ് സര്‍വകലാശാല: പുതിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ കോളേജുകളില്‍ പുതുതായി അനുവദിച്ച കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഫെബ്രുവരി 6 ശനിയാഴ്ച ഉച്ചക്ക് 2 മണിവരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ക്ലാസുകള്‍ ഫെബ്രുവരി 8 ന് തിങ്കളാഴ്ച ആരംഭിക്കും.

കോഴിക്കോട് ജില്ലയിലെ കോളേജുകളും കോഴ്‌സുകളും ചുവടെ കൊടുക്കുന്നു.

 • കോഴിക്കോട് ആര്‍ട്‌സ് & സയന്‍സ് കോളേജ് , മീഞ്ചന്ത:
  എം.എ. ഇംഗ്ലീഷ് വിത്ത് മീഡിയാ സ്റ്റഡീസ്
 • മടപ്പള്ളി ഗവ. കോളേജ്:
  എം.എ. ഇക്കണോമിക്‌സ്
 • ബാലുശ്ശേരി ഗവ.കോളേജ് :
  എം.എ. ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്
 • ഗവ.കോളേജ് കുന്നമംഗലം :
  എം.എസ് സി മാത്തമാറ്റിക്‌സ്
 • ഗവ.കോളേജ് കൊടുവള്ളി :
  എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്
 • ഗവ കോളജ് നാദാപുരം :
  എം.എ. ഇംഗ്ലീഷ്
 • ഗവ. കോളേജ് കോടഞ്ചേരി
  എം.എസ് സി സുവോളജി
 • ഗവ.കോളേജ്, കൊയിലാണ്ടി:
  ബി.എസ്.സി മാത്തമാറ്റിക്‌സ്
 • മലബാര്‍ ക്രിസ്ത്യന്‍ കോളേജ്:
  എം.എ. ഇക്കണോമെട്രിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ്
 • എം.എ എം.ഒ കോളേജ് മണാശേരി:
  ബി.എ. അഡ്‌വര്‍ടൈസിംഗ് & മാനേജ്‌മെന്റ്
 • ഫാറൂഖ് കോളേജ്:
  1- എം. എസ്.സി. ജിയോളജി (ഇന്റഗ്രറ്റഡ് 5 വര്‍ഷം)
  2-ബി.എസ്.സി സൈക്കോളജി
 • ദേവഗിരി കോളേജ്:
  1- ബി.എസ്.സി മാത്തമാറ്റിക്കല്‍ സയന്‍സ്
  2- എം.എസ്. സി സൈക്കോളജി
 • പ്രോവിഡന്‍സ് കോളേജ് കോഴിക്കോട്
  1 – എം.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (ഇന്റഗ്രറ്റഡ് 5 വര്‍ഷം)
  2- ബി.എ. ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്
 • ഗുരുവായൂരപ്പന്‍ കോളേജ്:
  എം. എസ് .സി. ഫിസിക്‌സ്
 • എസ്- എന്‍ കോളേജ് ചേളന്നൂര്‍ :
  എം.എസ് സി .ബയോളജി

കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജുകളുമായി ബന്ധപ്പെടേണ്ടതാണ്. ഇത് കോഴിക്കോട് ജില്ലയിലെ മാത്രം വിവരങ്ങളാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കോളേജുകളിലും പുതിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അഡ്മിഷന് ഉടന്‍ കോളേജുകളുമായി ബന്ധപ്പെടുക.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക