കാലിക്കറ്റ്‌ സര്‍വകലാശാലയിൽ വിദൂര വിഭാഗത്തില്‍ പഠനം മുടങ്ങിയവർക്ക് തുടരാം; വിശദാംശങ്ങൾ


കോഴിക്കോട്: കാലിക്കറ്റ്‌ സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ ബി.എ., ബി.കോം., ബി.ബി.എ., ബി.എസ്‌സി. പ്രോഗ്രാമുകള്‍ക്ക് 2018 – 19 വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചശേഷം തുടര്‍പഠനം മുടങ്ങിയവര്‍ക്ക് ഇതേ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് (2020 പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പുനഃപ്രവേശനം നേടാം.

ഓണ്‍ലൈനായി ജനുവരി 31 വരെയും 100 രൂപ പിഴയോടെ ഫെബ്രുവരി അഞ്ചുവരെയും അപേക്ഷിക്കാം.

വെബ്സൈറ്റ്: www.sdeuoc.ac.in.

ഫോണ്‍: 0494 2407356, 0494 2407494.