കായലാട്ട് രവീന്ദ്രന്‍ അനുസ്മരണം


കൊയിലാണ്ടി: കായലാട്ട് രവീന്ദ്രന്‍ കെ.പി.എ.സിയുടെ എട്ടാമത് അ
നുസ്മരണ പരിപാടി നടത്തി. നാളികേര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം. നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ.കെ അജിത് അധ്യക്ഷത വഹിച്ചു. വി.കെ.രവി അനുസ്മരണ പ്രഭാഷണം നടത്തി. രാഗം മുഹമ്മദലി, എസ് സുനില്‍ മോഹന്‍, കെ.ചിന്നന്‍ നായര്‍, പി.കെ വിശ്വനാഥന്‍, എന്‍.കെ വിജയഭാരതി, ബാബു പഞ്ഞാട്ട് എന്നിവര്‍ സംസാരിച്ചു.