കാപ്പാട് പ്രവേശന ഫീസ്; പ്രതിഷേധമുയർത്തി യൂത്ത് കോൺഗ്രസും


ചേമഞ്ചേരി: കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലെ പ്രവേശന ഫീസ് പിൻവലിക്കണമെന്നവശ്യവുമായി യൂത്ത് കോൺഗ്രസ്സും രംഗത്ത്‌. ചേമഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 10 ന് കാപ്പാടേക്ക് മാർച്ച് സഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് ചേമഞ്ചേരി മണ്ഡലം പ്രസിഡന്റ് പി കെ നിതിൻ അറിയിച്ചു

ബ്ലൂ ഫ്ലാഗിന്‍‌റ പേരിലുള്ള പ്രവേശന ഫീസും പാർക്കിങ് ചാർജും പിൻവലിക്കുക, തൊഴിലവസരങ്ങളിൽ പ്രദേശിവാസികൾക്ക് പ്രഥമ
പരിഗണന നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ്സ് മണ്ഡലം യൂത്ത് മാർച്ച് സഘടിപ്പിച്ചിരിക്കുന്നത്.

ജനുവരി പത്താം തീയതി ഉച്ചയ്ക്ക് 2.30 ന് കാപ്പാട് ടൗണില്‍ നിന്നും യൂത്ത് കോൺഗ്രസിന്റെ മാർച്ച് ആരംഭിക്കും.