കാപ്പാട് തീരത്ത് ഗ്രീൻ കാർപ്പെറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങി


ചേമഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഗ്രീൻകാർപ്പെറ്റ് പദ്ധതിയുടെ ഭാഗമായി കാപ്പാട് കടലോരത്ത് പ്രവൃത്തി പൂർത്തിയായി.

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രീൻ കാർപ്പെറ്റ്. ശുദ്ധമായ കുടിവെള്ളം, ശാസ്ത്രീയമായ മാലിന്യ നിർമാർജനം, വൃത്തിയുള്ള ടോയ്ലറ്റ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഗ്രീൻ കാർപ്പെറ്റ് പദ്ധതിയിൽ ഉണ്ട്. 99.75 ലക്ഷം രൂപയാണ് നിർമ്മാണങ്ങൾക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത്.

ജനുവരി 5ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗ്രീൻകാർപ്പെറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെക്കുകയായിരുന്നു.

 

ബ്ലൂ ഫ്ലാഗ് ലഭിച്ചിട്ടുള്ള കാപ്പാട് തീരത്ത് വിദേശസഞ്ചാരികൾക്ക് കൂടി ഉപയോഗപ്പെടുന്ന രീതിയിലാണ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക