കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒറ്റപ്പാലത്ത് ഒമ്പതുവയസുകാരി മരിച്ചു; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു


പാലക്കാട്: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒറ്റപ്പാലത്ത് ഒമ്പതുവയസുകാരി മരിച്ചു. വരോട്ട് ചുനങ്ങാട് വാണിവിലാസി മഠത്തില്‍ പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്.

വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ കഴുത്തില്‍ ഷാള്‍ കുരുങ്ങിയതാണെന്നാണ് ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞത്.
ഉടന്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒറ്റപ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.