കര്‍ഷക സമരത്തിന് അധ്യാപകരുടെ ഐക്യദാര്‍ഢ്യം


കോഴിക്കോട്: കെ.എസ്.ടി.എ കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സമരത്തിന് അധ്യാപകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രകടനവും യോഗവും സംഘടിപ്പിച്ചു.

സഖാവ് കാനത്തില്‍ ജമീല പരിപാടി ഉദ്ഘാടനവും ജില്ലാ സെക്രട്ടറി വി.പി രാജീവ് സ്വാഗതവും ചെയ്തു. ജില്ലാപ്രസിഡന്റ് ബി.മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.കെ അരവിന്ദാക്ഷന്‍, പി.എസ് സ്മിജ, സംസ്ഥാന കമ്മിറ്റി സി. സതീശന്‍, എന്‍. ഉഷ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക