കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കേരള എന്‍.ജി.ഒ യൂണിയന്‍


കൊയിലാണ്ടി: കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് കേരള എന്‍.ജി.ഒ യൂണിയന്റെ നേതൃത്വത്തില്‍ എരിയ കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ പ്രകടനം നടത്തി. കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം.പി ജിതേഷ് ശ്രീധര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എക്‌സ്. ക്രിസ്റ്റിദാസ് സ്വാഗതം പറഞ്ഞു. കെ.വി ദേവാനന്ദന്‍, വി.കെ ബിന്ദു, പി. ശ്രീലേഷന്‍, എസ്. ജസ്‌ന എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.