കരിനിയമങ്ങൾ കൊണ്ടുവന്ന് സഹകരണ ബാങ്കുകളെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; കെ.മുരളീധരൻ എം.പി


കൊയിലാണ്ടി: പുതിയ കരിനിയമങ്ങൾ കൊണ്ടുവന്ന് സാധാരണക്കാരുടെ അത്താണിയായ സഹകരണ ബാങ്കുകളെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. മേലൂർ സർവ്വീസ് സഹകരണ ബേങ്ക് ചെങ്ങോട്ടുകാവ് ബ്രാഞ്ച് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം.

ക്യാഷ് കൗണ്ടർ ഉദ്ഘാടനം ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ നിർവ്വഹിച്ചു. ചോയിക്കുട്ടി തൈക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ശ്രീസുതൻ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി ബിനേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചയത്ത് മെമ്പർമാരായ തസ്ലീന നാസർ, കെ.രമേശൻ, ബിന്ദു.എം.കെ, ടി.വി.ഗിരിജ, വിദ്യാ ബാബു, പി.കെ.ശങ്കരൻ, അനിൽകുമാർ, മാധവൻ, ഹംസ, അബ്ദുൾ ഖാദർ, സോമൻ മാസ്റ്റർ, ജിതേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. സരോജിനി ടീച്ചർ നന്ദി പറഞ്ഞു