കനിവ് തേടി പിഞ്ചുകുഞ്ഞ് കൈകോര്‍ത്ത് നാട്ടുകാര്‍
തിക്കോടി: തിക്കോടിയിലെ ചിങ്ങപുരത്ത് പിഞ്ചുകുഞ്ഞിനായി ചികിത്സാ ധനസഹായം തേടി നാട്ടുകാര്‍. ചിങ്ങപുരം കാട്ടില്‍ രാജീവിന്റെയും ( കണ്ണന്റെ മകന്) ധന്യയുടെയും 7 മാസം പ്രായമായ ഹാര്ദ്ദിവിനാണ് മജ്ജ മാറ്റിവെക്കല്‍ ശാസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി 40 ലക്ഷം രൂപയോളം ചെലവുവരുന്നത്. ഇതിനായി പണം
സ്വരൂപിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാസഹായ കമ്മറ്റിയ്ക്ക് രൂപം നല്കി.
ജന്മനാ പ്രതിരോധശേഷി ഇല്ലാത്തതിനാല്‍ മജ്ജ മാറ്റിവെക്കല്‍ ശാസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍ന്മാര്‍ നിര്‍ദേശിക്കുയായിരുന്നു. ചികിത്സിക്കാന്‍ പണമില്ലാതെ അച്ഛനും അമ്മയും നെഞ്ചുരുകി തേങ്ങുമ്പോഴും തന്റെ ജീവന് ജീവിതത്തിനും മരണത്തിനും ഇടയ്ക്ക് തൂങ്ങിയാടുകയാണെന്ന് ആ കുഞ്ഞ് ഹാര്ദ്ദവിന് അറിയില്ല. ശരീരത്തെ കാര്‍ന്നു തിന്നുന്ന വേദന മാത്രമേ അവനറിയുന്നുളളൂ. ഈ കുഞ്ഞു ജീവന് രക്ഷിക്കാനായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ നിര്‍ധന കുടുംബം. അക്കൗണ്ട് നമ്പര്‍- 0188-04242773-195001, IFSC-CSBK0000188, MICRO 673047152, ഫോണ്‍ നമ്പര്‍- 9656188941, 9847008529, 00097333887982.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക