കനാല്‍ റോഡിന്റെ ശോച്യാവസ്ഥ; ബി.ജെ.പി വാഴ നട്ട് പ്രതിഷേധിച്ചു


കൊയിലാണ്ടി :മേലൂര്‍ അക്വഡക്റ്റ് (നീര്‍പ്പാലം)കനാല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രക്ഷോഭത്തില്‍. റോഡിന്റെ ശോച്യാവസ്ഥക്കെതിരെ വാഴ നട്ടാണ് ബി.ജെ.പി പ്രതിഷേധിച്ചത്.

റോഡിലെ കുണ്ടും കുഴിയും കാരണം നാട്ടുകാര്‍ ബുദ്ധിമുട്ടിലാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍.ജയ്കിഷ് ഉദ്ഘാടനം ചെയ്തു. ശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഹരിഷ് കീഴക്കെ പറമ്പില്‍ സംസാരിച്ചു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക