കടലുണ്ടിയില്‍ റെക്കോര്‍ഡ് വിലയില്‍ ഭീമന്‍വീട്ടി ലേലത്തില്‍ പോയി


കടലുണ്ടി: വനംവകുപ്പിന്റെ ചാലിയം ഡിപ്പോയുടെ ഇ-ലേലത്തില്‍ വീട്ടിത്തടിക്ക് റെക്കോര്‍ഡ് വില.കയറ്റുമതി ഇനത്തില്‍പ്പെട്ട ഭീമന്‍ വീട്ടി ക്യുബിക് മീറ്ററിന് 5.7 ലക്ഷം രൂപയോളം നല്‍കി എറണാകുളം ജെംവുഡ് കമ്പനിയാണ് ലേലം പിടിച്ചത്. 2.917 ക്യുബിക് മീറ്ററുളള സി-1 ക്ലാസ് ഇനം ഒറ്റത്തടിക്ക് നികുതിയടക്കം 20.6 ലക്ഷം രൂപ വില ലഭിച്ചു.

വിവിധ ജില്ലകളിലായി ഒട്ടേറെ വ്യവസായികള്‍ പങ്കെടുത്ത ഇ- ലേലത്തില്‍ ചരിത്രത്തിലെ മികച്ചവിലയാണ് ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് വനംഡിവിഷനു കീഴിലെ ഡിപ്പോകളില്‍ ഇത്രയേറെ വില്‍പന ലഭിച്ച മറ്റു കേന്ദ്രങ്ങളില്ല. കൂടുതല്‍ വില്‍പനയും വിലയും ലഭിക്കുന്നുണ്ടെങ്കിലും ഡിപ്പോയില്‍ വേണ്ടത്ര തടി എത്തിക്കാന്‍ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.