കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ


താമരശ്ശേരി: ബൈക്കിൽ കഞ്ചാവ‌് കടത്തിയ അസം സ്വദേശികൾ പിടിയിൽ. അസം സ്വദേശികളായ അയ്നുൽ ഹക്ക് (26), മുക്സിദുൽ ഇസ്ലാം (20) എന്നിവരെയാണ്‌‌ 2.3 കിലോ കഞ്ചാവുമായി സ്‌പെഷ്യൽ സ്ക്വാഡ് എക്സൈക് സർക്കിൾ ഇൻസ്പെക്ടറും സംഘവും എക്സൈസ് ഇന്റലിജന്റ്‌‌ ബ്യൂറോയും ചേർന്ന്‌ പിടികൂടിയത‌്. ശനിയാഴ‌്ച താമരശേരി നെല്ലാങ്കണ്ടിയിൽ വാഹനപരിശോധന നടത്തുന്നതിടെയാണ‌് ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്കിൽ കടത്തിയ‌ കഞ്ചാവ്‌ പിടിച്ചത്‌. സർക്കിൾ ഇൻസ്‌പെക്ടർ ദേവദാസ്, ഇൻസ്‌പെക്ടർ പ്രജിത്, പ്രിവന്റീവ് ഓഫീസർമാരായ ബിജുമോൻ, അബ്ദുൾ ഗഫൂർ, യുപി മനോജ്, ചന്ദ്രൻ കുഴിച്ചാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, സന്ദീപ്, പ്രജിത്, ദീൻ ദയാൽ, സി മനോജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക