‘രാഗമാലിക’ ഓഫീസ് ഉദ്ഘാടനം ചെയ്തു


ചേമഞ്ചേരി: കലാ-സാംസ്‌കാരിക- ജീവകാരുണ്യ കൂട്ടായ്മയായ ‘രാഗമാലിക ചേമഞ്ചേരി’യുടെ ഓഫീസ് ഉദ്ഘാടനം പ്രശസ്ത കവിയും പ്രഭാഷകനും ചിത്രകാരനുമായ യു.കെ രാഘവന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ് അനീഷ് കെ കെ കാപ്പാട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി.ശിവദാസന്‍, സംഗീത അദ്ധ്യാപകന്‍ സുനില്‍ കുമാര്‍ തിരുവങ്ങൂര്‍, കവിയും ഗാന രചയിതാവുമായ സത്യചന്ദ്രന്‍ പൊയില്‍കാവ്, ഡോക്ടര്‍ എം.കെ.കൃപാല്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സെക്രട്ടറി എന്‍.പി .രജീഷ് സ്വാഗതവും ജോ: സെക്രട്ടറി അഹമ്മദ് വി.പി നന്ദിയും പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക