ഓട്ടോ – ടാക്‌സി നിരക്ക് വർധന; നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ അവസരം


കോഴിക്കോട്: സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്ക് വർധനയുമായി ബന്ധപ്പെട്ട് നിങ്ങളുടെ അഭിപ്രായമറിയിക്കാൻ അവസരം. വ്യക്തികളായും സംഘടനകളായും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തർക്കങ്ങളും രേഖാമൂലം അറിയിക്കാം. നിരക്ക് വർധന സംബന്ധിച്ച നിർദ്ദേശം സമർപ്പിക്കുന്നതിന് ജസ്റ്റിസ് രാമചന്ദ്രൻ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളുടെ അഭിപ്രായം അറിയിക്കാൻ അവസരമൊരുക്കിയിരിക്കുന്നത്..

ഇന്ധന വില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ സംസ്ഥാനത്ത് പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടർന്ന് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യം പരിഗണിക്കാമെന്ന ധാരണയിൽ പണിമുടക്ക് പിൻവലിച്ചു.

ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ആനുപാതികമായി ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം.

 

ഈ മാസം ഇരുപത്തഞ്ചാം തിയതിയാണ് കത്തയക്കേണ്ട അവസാന തീയ്യതി. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ, ട്രാൻസ് ടവേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസലത്തിലാണ് കത്ത് അയക്കേണ്ടത്.

[vote]