ഒള്ളൂരില്‍ ‘ജയശ്രീ 2020’ അനുമോദന സായാഹ്നം സംഘടിപ്പിച്ചു


ഉള്ള്യേരി: ഗ്രാമീണ ഗ്രന്ഥശാല ഒള്ളൂര് സംഘടിപ്പിച്ച ജയശ്രീ 2020 അനുമോദന സായാഹ്നം ഒള്ളൂരങ്ങാടിയില്‍ നടന്നു. എല്‍ എസ് എസ് ,യു എസ് എസ് , എസ് എസ് എല്‍ സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ച പരിപാടി ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ടി.കെ ശിവന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പി.നാസര്‍, ടി.കെ കുഞ്ഞികൃഷ്ണന്‍, പി.രമേശന്‍ മാസ്റ്റര്‍, വി എം പവിത്രന്‍, ടി.എം സത്യന്‍, സി.അരവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ.ഭാസ്‌ക്കരന്‍ സ്വാഗതവും വി.എം.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക