എഴുന്നളളത്തില്ലാതെ പയ്യോളിയില്‍ കീഴൂര്‍ ആറാട്ട്


പയ്യോളി: കീഴൂര്‍ ശിവക്ഷേത്രത്തിലെ പ്രസിദ്ധമായ ആറാട്ടുത്സവം നടക്കേണ്ട ദിനമാണിന്ന്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ നടത്താനാവില്ലെന്ന്
ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് ആറോടെ ക്ഷേത്രത്തില്‍ നിന്ന് എഴുന്നളളിയ ഭഗവാന്‍ ക്ഷേത്രം ചുറ്റി എഴുന്നളളത്ത് അവസാനിപ്പിച്ചു.

ഭക്തജനങ്ങളൈ അനുഗ്രഹിക്കാന്‍ കീഴൂര്‍ വാതില്‍ കാപ്പവര്‍ ക്ഷേത്രത്തി നിന്ന് ആനപ്പുറത്തേറി എഴുന്നളളുന്ന ദിവസം.ക്ഷേത്രത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള കീഴൂര്‍ ടൗണില്‍ എഴുന്നളളിപ്പ് എത്തിയാല്‍ ഭഗവാന്റെ വിഗ്രഹം കൂറ്റന്‍ പൂവെടിത്തറയ്ക്ക് മുകളിലേക്ക് മാറ്റും. അവിടെയിരുന്ന് കീഴൂര്‍ ഭഗവാന്‍ നാട്ടുകാരെ കാണും എന്നാണ് ഐതിഹ്യം.