എല്‍.വൈ.ജെ.ഡി സേവ് ഇന്ത്യാ മീറ്റ് സംഘടിപ്പിച്ചു


കൊയിലാണ്ടി: എല്‍.വൈ.ജെ.ഡി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ കൊയിലാണ്ടിയില്‍ സേവ് ഇന്ത്യാ മീറ്റ് സംഘടിപ്പിച്ചു. ‘കര്‍ഷകദ്രോഹ സര്‍ക്കാര്‍ രാജ്യത്തിന് വേണ്ട ഫാസിസ്റ്റ്- കോര്‍പ്പറേറ്റ് കൂട്ടുകെട്ടിനെതിരെ ‘ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സേവ് ഇന്ത്യാ മീറ്റ് സംഘടിപ്പിച്ചത്. എല്‍.വൈ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഇ.കെ.സജിത് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കാര്‍ഷിക മേഖല കുത്തകകള്‍ക്ക് അടിയറ വെക്കുന്ന പുതിയ കാര്‍ഷിക നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം യുവജനങ്ങള്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി അദ്ധ്യക്ഷനായി. വി.പി ലിനീഷ്, വി.കെ.സന്തോഷ്, വത്സരാജ് മണലാട്ട്, കെ.രജീഷ്, അവിനാഷ് ചേമഞ്ചേരി , ടി.കെ.രാധാകൃഷ്ണന്‍, സി.കെ.ജയദേവന്‍, നിബിന്‍ കാന്ത് മുണ്ടക്കളത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജന.സെക്രട്ടറി സുനില്‍ ഓടയില്‍ സ്വാഗതം പറഞ്ഞു. വിനോദന്‍ ഉരള്ളൂര്‍, ധനേഷ് ചന്ദ്രങ്ങിയില്‍, ഷാജിത് മലോല്‍, വി.ടി. വിബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക