നഗരസഭാ സാരഥികൾക്ക് സ്വീകരണം നൽകി


കൊയിലാണ്ടി: നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാർക്ക് സ്വീകരണം നൽകി. 38,39 വാര്‍ഡ് കമ്മറ്റികൾ സംയുക്തമായാണ് സ്വീകരണമൊരുക്കിയത്. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് അഡ്വ.എല്‍ ജി ലിജീഷ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി ബീച്ച് റോഡില്‍ നടന്ന പരിപാടിയില്‍ ഹുസൈന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പുതിയ നഗരസഭ അദ്ധ്യക്ഷ സുധ.കെ.പി യെ വിവിധ കമ്മറ്റികള്‍ക്കുവേണ്ടി സെയ്ദ് ഹാരിസ് ബാഫഖി തങ്ങള്‍ ഹാരമണിയിച്ച് സ്വീകരിച്ചു.

ഐഎന്‍എല്‍ നേതാവ് എന്‍.കെ.അബ്ദുള്‍ അസീസ്, കെ.ഷിജു മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെഫീര്‍ സ്വാഗതവും മനാഫ് നന്ദിയും പറഞ്ഞു.