എല്ലാ വീട്ടിലും ലാപ്ടോപ്, എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും: ധനമന്ത്രി


തിരുവനന്തപുരം: 2021-2022 വര്‍ഷത്തില്‍ എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. മൂന്നു ലക്ഷം തൊഴില്‍ അവസരങ്ങള്‍ അഭ്യസ്തവിദ്യര്‍ക്കും അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ മറ്റുള്ളവര്‍ക്കുമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ ഉന്നയിച്ചത്. ജി.എസ്.ടി കുടിശ്ശിക വൈകിപ്പിച്ചതും വായ്പയെടുക്കുന്നതിലെ നിബന്ധനകളും സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചുവെന്ന് ഐസക് പറഞ്ഞു.

# 50 ലക്ഷം പേർക്ക് നൈപുണ്യ വികസന പദ്ധതി

# എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും

# സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും. അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി.

# സർവകലാശാലകളിൽ മുപ്പത് മികവിന്റെ കേന്ദ്രങ്ങൾ. സർവകലാശാലകളിൽ ആയിരം തസ്‌തികകൾ. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് കൂടുതൽ പഠനസൗകര്യം.

# 14 ജില്ലകളിൽ 600 ഓഫിസുകൾ ഉൾപ്പെടുന്ന കെ–ഫോൺ പദ്ധതിക്ക് ഫെബ്രുവരിയിൽ തുടക്കമാകും. കെ–ഫോൺ 166 കോടി രൂപ കൂടി വകയിരുത്തി.

# ഇന്റർനെറ്റ് വിതരണത്തിൽ കേരളത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം നൽകും.

# കോവിഡ് തൊഴിൽഘടനയെ അടിമുടി പൊളിച്ചെഴുതിയെന്ന് ധനമന്ത്രി. വീട്ടിലിരുന്നു ജോലി ചെയ്യുന്നത് ഒരു ഫാഷനായി മാറി. അഞ്ചു വർഷത്തിനകം 20 ലക്ഷം പേർക്കെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക