എം വി ജയരാജന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി


കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ എംവി.ജയരാജന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയി. കഴിഞ്ഞ 13 ദിവസമായി പരിയാരം മെഡിക്കല്‍ കോളെജില്‍ ചികില്‍സയിലായിരുന്നു. എങ്കിലും അനുബന്ധ രോഗങ്ങള്‍ മാറുന്നതുവരെ അദ്ദേഹം ആശുപത്രിയില്‍ തുടരും.

ജനുവരി 18-നാണ് ജയരാജനെ കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണയ കൂടി ബാധിച്ചതിനാല്‍ 20-ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റ ചികിത്സയ്ക്കായി കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധരെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക