ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി


ഉള്ള്യേരി: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി. ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ ആദര്‍ശ് നാരായണന്‍ ആണ് മരിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസമാണ് ആദര്‍ശ് വീട്ടില്‍ നിന്നും കോളേജിലെത്തിയത്. ഇതിനു പിന്നാലെ മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞു. തേഞ്ഞിപ്പാലം സ്വദേശിയാണ് ആദര്‍ശ്.