ഉള്ളിയേരി സ്വദേശിയായ എസ് ഐക്ക് ധീരതയ്ക്കുള്ള പോലീസ് മെഡല്‍


ന്യൂഡല്‍ഹി: ഐഎസ് ഭീകരരെ കീഴടക്കിയ മലയാളിയായ പോലീസ് ഉദ്യോഗസ്ഥനു ധീരതയ്ക്കുള്ള പോലീസ് മെഡല്‍. ഉള്ളിയേരി സ്വദേശിയും ഡല്‍ഹി പോലീസില്‍ സബ് ഇന്‍സ്‌പെക്ടറുമായ കെ സന്ദേശാണ് അവാര്‍ഡിനര്‍ഹനായത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്‌തെത്തിയ ഐഎസ് ഭീകരരായ മൂഹമ്മദ് മുസ്തംഖിം എന്ന ഭീകരനെയാണ് സന്ദേശ് ഉള്‍പ്പെടുന്ന സംഘം ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തിയത്. സ്തുത്യര്‍ഹ സേവനത്തിനു വിവിധ പോലീസ് മെഡലുകള്‍ മുമ്പും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക