ഉദ്യോഗസ്ഥര്‍ ഇന്ന് ബൂത്തുകളിലേക്ക്


കോഴിക്കോട്: തെരെഞ്ഞെടുപ്പ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ഇന്ന് ബൂത്തുകളിലെത്തും. ജില്ലയില്‍2,987 ബൂത്തുകളാണുളളത്. അവയിലേക്ക് തെരെഞ്ഞെടുപ്പു സാമഗ്രികള്‍ വിതരണം ചെയ്യാനായി സജജീകരിച്ച 20 കേന്ദ്രങ്ങളില്‍ സാമഗ്രികള്‍ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 7 മുതല്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ അതതുവിതരണ കേന്ദ്രത്തിലെത്തി ബൂത്തിലേക്കുളള സാമഗ്രികള്‍ കൈപ്പറ്റും.

പഞ്ചായത്ത് പ്രദേശത്ത് 2,309 ബൂത്തുകളാണുളളത്. അവിടെ ഓരോ ബൂത്തിലും 3 വീതം വോട്ടിങ് യന്ത്രമുണ്ടാകും. നഗരസഭാ പ്രദേശത്ത് 280 ബൂത്തുകളും കോര്‍പറേഷനില്‍ 398 ബൂത്തുകളുമാണ് ഉളളത്. അവിടങ്ങളില്‍ ഒന്നു വീതമാണ് വോട്ടിങ് യന്ത്രം ഉണ്ടാവുക. മുന്‍സിപ്പാലിറ്റി,കോര്‍പറേഷന്‍ പ്രദേശത്ത് 2 ശതമാനവും വോട്ടിങ് യന്ത്രം കരുതലായി വെയ്ക്കുന്നുണ്ട്.