ഇരിങ്ങല്‍ സുബ്രഹ്‌മണ്യക്ഷേത്രത്തിലെ തൈപ്പൂയ്യ ഉത്സവം ജനവരി 21 മുതല്‍ 28 വരെ


ഇരിങ്ങല്‍: ഇരിങ്ങല്‍ സുബ്രഹ്‌മണ്യക്ഷേത്രത്തിലെ തൈപ്പൂയ്യ ഉത്സവം ജനവരി 21 മുതല്‍ 28 വരെ നടക്കും. 21-ന് രാത്രി 7.45-ന് തന്ത്രി പറവൂര്‍ കെ.എസ്. രാകേഷ് കൊടി ഉയര്‍ത്തും.

കൊവിഡിന്റെ സാഹചര്യത്തില്‍ ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് ചടങ്ങുകള്‍ മാത്രമാണ് നടത്തുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗണപതിഹോമം, പഞ്ചഗവ്യം, അഭിഷേകം, ശ്രീഭൂതബലി തുടങ്ങിയ ചടങ്ങുകള്‍ എല്ലാ ദിവസവും ഉണ്ടാകും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക