ഇടതുമുന്നണിയുടെ വികസന മുന്നേറ്റ ജാഥ സമാപിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചും നഗരസഭ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും വേണ്ടി നടത്തിയ വികസന മുന്നേറ്റ ജാഥ സമാപിച്ചു.
ഡിസംബർ മൂന്നിന് മന്ദമംഗലത്ത് വെച്ച് ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ജാഥയാണ് രണ്ട് ദിവസത്തെ പര്യടനത്തിന് ശേഷം കുറുവങ്ങാട് മാവിൻ ചുവടിൽ സമാപിച്ചത്. നഗരസഭയുടെ എല്ലാ ഭാഗത്തും ജാഥ പര്യടനം നടത്തി. സമാപന സമ്മേളനം CPIM ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. എ. സുധാകരൻ അധ്യക്ഷത വഹിച്ചു. പി.വിശ്വൻ മാസ്റ്റർ, കെ.ദാസൻ MLA.എൽ.ജി. ലിജീഷ്, അഡ്വ.കെ. സത്യൻ, ടി.ഇ. ബാബു എന്നിവർ സംസാരിച്ചു. ഡി.കെ.ബിജു സ്വാഗതവും എം.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
ജാഥയുടെ വിവിധ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ എൽ.ജി. ലിജീഷ്, അഡ്വ ടി.കെ.രാധാകൃഷ്ണൻ , മുജീബ് പാലക്കൽ, പി.കെ. വിശ്വനാഥൻ, സി.രാമകൃഷ്ണൻ മാസ്റ്റർ, എം. റഷീദ്, ടി.കെ. ചന്ദ്രൻ മാസ്റ്റർ, അഡ്വ.കെ.സത്യൻ, വി. സുന്ദരൻ, ടി.ഇ. ബാബു, ആർ.കെ. അനിൽകുമാർ , എൻ.കെ. ഭാസ്കരൻ , വി.കെ. പത്മിനി, ഇ.എസ്. രാജൻ എന്നിവർ സംസാരിച്ചു.