ആര്‍ട്ട് ഓഫ് ലിവിങ് ആരോഗ്യ ശില്‍പ്പശാല


കൊയിലാണ്ടി: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ നയിക്കുന്ന ആരോഗ്യ ആനന്ദ ശില്‍പ്പശാല ഡിസംബര്‍ 24 മുതല്‍ 27 വരെ ഓണ്‍ലൈനായി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ രോഗചര്യകള്‍, ധ്യാനം, പ്രാണയാമം, സുദര്‍ശനക്രിയ, ജ്ഞാനം എന്നിവ വീട്ടിലിരുന്ന് പരിശീലിക്കാവുന്ന തരത്തിലാണ് ശില്‍പ്പശാല ചിട്ടപ്പെടുത്തിയിരിക്കുന്നത്.

രാവിലെ 6 മുതല്‍ രാത്രി 10 മണിവരെയുളള സൗകര്യപ്രദമായ വിവിധ ബാച്ചുകളിലായിട്ടാണ് ക്ലാസുകള്‍ നടത്തുക. ജനങ്ങളെ മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും അകറ്റി ആരോഗ്യമുളള ശരീരവും സമാധാനം നിറഞ്ഞ മനസ്സും നല്‍കുകയാണ് ക്ലാസിന്റെ ലക്ഷ്യം. കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് രവിശങ്കറുമായി നേരിട്ട് സംവദിക്കാന്‍ അവസരമുണ്ടാവും. ഫോണ്‍ 7907424561. ഇവര്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സി.കെ സജീവന്‍, മോഹന്‍ദാസ് പയ്യോളി, കെ. വി രഘുനാഥ് എന്നിവര്‍ പങ്കെടുത്തു.