മത്സരിച്ച് വോട്ട് ചെയ്ത് ജനം; മൂന്നാം ഘട്ടത്തില്‍ കനത്ത പോളിങ്ങ്‌


കോഴിക്കോട്: ഇന്ന് നടന്ന തദ്ദേശ തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കനത്തപോളിങ് രേഖപ്പെടുത്തി. കൂടുതല്‍ പോളിങ് മലപ്പുറത്തും കുറഞ്ഞ പോളിങ് കാസര്‍ഗോഡുമാണ്. വടക്കന്‍ ജില്ലകളായ കണ്ണൂര്‍,കാസര്‍ഗോഡ്,കോഴിക്കോട്,മലപ്പുറം എന്നീ ജില്ലകളിലാണ് അവസാനഘട്ട പോളിങ് നടന്നത്. തദ്ദേശ തെരെഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ 72.67% വും മൂന്നാംഘട്ടത്തില്‍ 76.78% വുമാണ്.

ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുളള കണ്ണൂരില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. മലയോര മേഖലകളിലടക്കം രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. ആയിരത്തി അഞ്ഞൂറിലേറെ പ്രശ്‌നബാധിത ബൂത്തുകളാണ് കണ്ണൂരിലുളളത്. പോലീസ് സുരക്ഷ കൂടാതെ വെബ് കാസ്റ്റിങ്ങും വീഡിയോ ചിത്രീകരണം ഏര്‍പ്പെടുത്തിയിരുന്നു.