അറിയിപ്പ്


ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി നിയമനം നടത്തുന്നു. അധ്യാപക, അനധ്യാപക തസ്തികകളിലേക്കാണ് നിയമനം.

പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇന്ത്യന്‍ രൂപ 70,000 ത്തിനും 89,000 ഇടയിലാകും അടിസ്ഥാന ശമ്പളം. 2021 ജനുവരി 10 നു മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക പി.ആര്‍.ഒ അറിയിച്ചു.

വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക