അരിക്കുളം പഞ്ചായത്തിനെ നയിക്കാൻ സുഗതൻ മാസ്റ്റർ


അരിക്കുളം: എൽ ഡി എഫ് ഭരണം നിലനിർത്തിയ അരിക്കുളം ഗ്രാമപഞ്ചായത്തിൽ എ.എം.സുഗതൻ മാസ്റ്റർ പ്രസിഡണ്ടാവും. സി പി ഐ എം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവും, കർഷകസംഘം കൊയിലാണ്ടി ഏരിയ പ്രസിഡണ്ടുമായ സുഗതൻ മാസ്റ്റർ ഊരള്ളൂർ എം.യു.പി സ്കൂൾ മുൻ പ്രധാനധ്യാപകനും, അരിക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടുമാണ്.

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മൂന്നാം വാർഡിൽ നിന്നും വിജയിച്ച കെ.പി.രജനിക്കാണ് സാധ്യത. സി പി ഐ എം കാരയാട് സൗത്ത് ബ്രാഞ്ച് അംഗവും അരിക്കുളം പഞ്ചായത്ത് സി.ഡി.എസ് മെമ്പറുമാണ് കെ.പി.രജനി.

പതിമൂന്ന് വാര്‍ഡുകളുള്ള ഗ്രാമ പഞ്ചായത്തില്‍ പത്ത് വാര്‍ഡുകള്‍ വിജയിച്ചാണ് എല്‍ ഡി എഫ് ഭരണം നിലനിര്‍ത്തിയത്.

എന്നാല്‍ എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റായ പത്താം വാര്‍ഡ് യു ഡി എഫ് പിടിച്ചെടുത്തു. എട്ട്, ഒന്‍പത് സീറ്റുകള്‍ യു ഡി എഫ് നിലനിര്‍ത്തി. അരിക്കുളം, മാവട്ട് ഭാഗത്താണ് ഈ വാര്‍ഡുകള്‍. എന്‍ ഡി എ സഖ്യത്തിന് ഇത്തവണയും പഞ്ചായത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക