അപേക്ഷ ക്ഷണിച്ചു


തിരുവങ്ങൂര്‍: പന്തലായനി ബ്ലോക്കിന്റെ പരിധിയിലുള്ള തിരുവങ്ങൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഫാര്‍മസിസ്റ്റ്, ആശുപത്രി അറ്റന്റന്റ് എന്നീ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. അപേക്ഷിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജനുവരി 30ന് തിരുവങ്ങൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക.

ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഫാര്‍മസി കൗണ്‍സിലില്‍ രെജിസ്റ്റര്‍ ചെയ്തവരും, അറ്റന്റന്റ് തസ്തികകളിലേക്ക് ഏഴാം തരം പാസ്സായിട്ടുള്ളവരും ആയിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് 28/01/2021 ന് 5 മണിക്ക് മുന്‍പായി നേരിട്ടോ thiruvangoorchc@gmail.com എന്ന ഇമെയില്‍ വഴിയോ, തപാല്‍ വഴിയോ എത്തിക്കേണ്ടതാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക