അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവികതയില്ല, ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം


തിരുവനന്തപുരം: ഞായറാഴ്ച അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ഹൃദയാഘാതമാണ് കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിലെ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു.

കോവിഡ് സ്ഥീകരിച്ചതോടെ അനിലിന്റെ നില വഷളായതോടെയാണ് തിരുവനന്തപുരത്തെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെച്ചാണ് അനിലിന് ഹൈപ്പര്‍ ടെന്‍ഷന്‍ ഭാഗമായി ആന്തരിക രക്തസ്രാവമുണ്ടായത്. ഇത് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്താമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

എന്നാല്‍ അനിലിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേണമെന്ന് നേരത്തെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കായകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു.