അടിക്കാടിന് രണ്ട് തവണ തീപ്പിടിച്ചു; ഓടിയെത്തി അഗ്നിശമന സേന, ഭയത്തെ അതിജീവിച്ച് കൂത്താളിയിലെ കുറവട്ടേരി


പേരാമ്പ്ര: ഒരേ ദിവസം രണ്ടു തവണ തീപിടിച്ച് കൂത്താളി കുറവട്ടേരിയിലെ പ്രദേശത്തെ അടിക്കാട്.  കുറ്റ്യാടി സ്വദേശികളായ നാല് പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീ പിടുത്തം ഉണ്ടായത്. അഞ്ച് ഏക്കറോളം വരുന്ന സ്ഥലമാണിത്.

പ്രദേശം മുഴുവൻ കാടു കയറി വന്യ ജീവികളുടെ വാസ കേന്ദ്രമായതോടെ സമീപവാസികളിൽ ഭയമുളവാകുകയിരുന്നു. ഇതിനെ തുടർന്നാണ് അടിക്കാട് വെട്ടിയത്. എന്നാൽ അലക്ഷ്യമായി അത് ഇട്ടതിനെ തുടർന്ന് ഒരു ഭാഗത്ത് രാവിലെ തീപിടിയ്ക്കുകയായിരുന്നു. ഉടനെ തന്നെ അഗ്നിശമന സേന എത്തി തീ അണച്ചു. ഉച്ചകഴിഞ്ഞ് ഇതേ സ്ഥലത്ത് മറ്റൊരു ഭാഗത്തു തീ പടർന്നു കയറി. പേരാമ്പ്ര സ്റ്റേഷനിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് വീണ്ടും തീ അണച്ചത്. പേരാമ്പ്ര അഗ്നി ശമന സേന ഉദ്യോഗസ്ഥൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

അശ്രദ്ധയായി ഇട്ടതു കൊണ്ടാണ് തീ പിടുത്തമുണ്ടായതെന്നും ചുറ്റുപാടുമുള്ളവരിൽ ഇത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർമാരായ കെ മുരളീധരൻ,പി.വിനോദൻ എന്നിവരുടെ നേത്രത്വത്തിൽ അഗ്നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തി വെള്ളം പമ്പ് ചെയ്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.