അജ്ഞാത ജീവി ആടിനെ കൊന്നു


വടകര: വടകരയില്‍ അജ്ഞാത ജീവിയുടെ ആക്രമണം തുടരുന്നു. പുലി ഇറങ്ങിയതാണ് എന്ന ഭീതിയിലാണ് നാട്ടുകാർ. പുതുപ്പണം വെള്ളുത്തുമലയിലാണ് അജ്ഞാത ജീവി ആടിനെ കൊന്നത്. വാർത്ത പരന്നതോടെ വടകരയിലാകെ ജനങ്ങൾ ആശങ്കയിലാണ്.

ഇന്ന് രാവിലെ വെള്ളുത്തമല ക്രിസ്റ്റ്യന്‍ പള്ളിക്ക് സമീപത്ത് താമസിക്കുന്ന മുഹബത് ഹൗസിലെ ഫില്‍സറിന്റെ വീട്ടിലെ ആടിനെയാണ് അജ്ഞാത ജീവി കൊന്നത്. ആടിന്റെ തല പൂര്‍ണ്ണമായും അറുത്ത നിലയിലാണ് കണ്ടത്. ആടിന്‍ കൂട് തകര്‍ത്തതിന് ശേഷമാണ് ആടിനെ വകവരുത്തിയത്. പ്രദേശവാസികള്‍ സംഭവം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് താഴെ അങ്ങാടി പ്രദേശത്ത് പുലി പ്രത്യക്ഷപ്പെട്ടതായി അഭ്യൂഹമുണ്ടായിരുന്നു. ഇതോടെയാണ് അജ്ഞാത ജീവി പുലിയായിരുക്കുമോ എന്ന സംശയം നാട്ടുകാരിൽ ഉയര്‍ന്ന് വന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക