അങ്കണവാടി ഉപരോധിച്ച് വീട്ടമ്മമാര്‍; അധ്യാപികയെ മാറ്റണമെന്ന് ആവശ്യം


പേരാമ്പ്ര: ആവള പെരിഞ്ചേരിക്കടവ് അങ്കണവാടി അധ്യാപികയുടെ പക്ഷാപാതപരമായ നിലപാടില്‍ പ്രതിഷേധിച്ച് വീട്ടമ്മമാര്‍ അങ്കണവാടി ഉപരോധിച്ചു. അധ്യാപിക നാട്ടുകാരെ അവഗണിക്കുകയാണെന്നും അങ്കണവാടിയില്‍ നിന്നു കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും കൗമാര പ്രായക്കാര്‍ക്കും ലഭിക്കേണ്ട സേവനങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലെന്നാണു പരാതി.

പിഎംഎവൈ പദ്ധതി പ്രകാരമുള്ള പ്രസവാനന്തര സഹായത്തിന്റെ അപേക്ഷ പോലും നല്‍കാതിരുന്നതിനാല്‍ പലര്‍ക്കും ഈ ആനുകൂല്യം നഷ്ടമായിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനം നടത്തിയ അധ്യാപികയെ മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഐസിഡിഎസ് അധികാരികള്‍ക്ക് പരാതിയും നല്‍കി. ഗീത പെരിഞ്ചേരിത്താഴെ, പി.ടി.ശോഭ, മിനി മുറുവാക്കുനി, പി.ടി.വത്സല, ഇ.എം.മീനാക്ഷി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക