Tag: Youth Congress
‘വടകര ലിങ്ക് റോഡിൽ ബസ് തട്ടി കാൽനടയാത്രക്കാരി മരിച്ചത് അശാസ്ത്രീയമായ ഗതാഗത പരിഷ്‌ക്കരണം കാരണം’; ലിങ്ക് റോഡിലെ ബസ് പാർക്കിംങ് മാറ്റണമെന്നാവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്
വടകര: ലിങ്ക് റോഡിലെ ബസ് പാർക്കിംങ് മാറ്റണമെന്നാവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ലിങ്ക് റോഡിൽ ബസുകൾ പാർക്ക് ചെയ്ത് ആളുകളെ കയറ്റുന്നതിന് പകരം ഇത് പഴയ ബസ് സ്റ്റാന്റിലേക്ക് മാറ്റണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇവിടെ ബസ് തട്ടി കാൽനടയാത്രക്കാരി മരിക്കാൻ കാരണം നഗരസഭയുടെയും പോലീസിന്റെയും അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരമാണെന്നും നേതാക്കൾ ആരോപിച്ചു.
വടകര ജെടി റോഡിൽ സംസ്ഥാനപാതയിലെ ഡ്രെയിനേജ് നിർമാണം ; പ്രതിഷേധ റീത്ത് സമർപ്പിച്ച് യൂത്ത് കോൺഗ്രസ്
വടകര: ജെടി റോഡിൽ സംസ്ഥാനപാതയിലെ ഡ്രെയിനേജ് നിർമാണത്തിന് മേൽ പ്രതിഷേധ റീത്ത് സമർപ്പിച്ച് യൂത്ത് കോൺഗ്രസ്. ഡ്രെയിനേജ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഈ പ്രദേശത്തുതന്നെ രണ്ട് ഹോസ്പിറ്റലുകളും തണൽ ഡയാലിസിസ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് വരുന്ന രോഗികൾ ഈ ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നത് ജീവനു
ദേശീയപാതയിലെ പൊടി ശല്യം; പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ്
വടകര: ദേശീയപാതയുടെ നിർമ്മാണ പ്രവർത്തി നടക്കുന്ന മേഖലകളിൽ പൊടി ശല്യം രൂക്ഷമാകുന്നു. ഇത് ഇരുചക്രവാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും റോഡിന് സമീപത്തെ കച്ചവടക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പൊടി ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പൊടി ശല്യം കാരണം അപകട സാധ്യതയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. ദേശീയപാത
‘ജനങ്ങളെ ദ്രോഹിക്കുന്ന റെയിൽവേയുടെ നടപടികൾ അവസാനിപ്പിക്കുക’; പാർക്കിംഗ് ഫീസ് വർദ്ധനവില്‍ പ്രതിഷേധം ശക്തം, വടകര റെയിൽവേ സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
വടകര: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ സ്റ്റേഷനിലെത്തിയ പ്രവര്‍ത്തകര്‍ പാർക്കിംഗ് ഗ്രൗണ്ടിൽ വണ്ടി പാർക്ക് ചെയ്ത് പ്രതിഷേധിച്ചു. സാധാരണക്കാരെ ദ്രോഹിക്കുന്ന
കൈനാട്ടി – തീരദേശ റോഡിന്റെ ശോചനീയാവസ്ഥ ; യൂത്ത്കോൺഗ്രസ് റോഡ് ഉപരോധിച്ചു
ചോറോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണെടുത്തതിന്റെ തുടർന്നുണ്ടായ കൈനാട്ടി – തീരദേശ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. കൈനാട്ടിയിൽ നിന്നും മീത്തലങ്ങാടി, കക്കാട്ട് പള്ളി മേഖലകളിലേക്കുള്ള റോഡാണ് ഉപരോധിച്ചത്. റോഡ് ഉടൻ റീ ടാർ ചെയ്യുക, നാട്ടുകാരെ മരണക്കെണിയിയിൽ നിന്ന് രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു
കേന്ദ്ര ബഡ്‌ജറ്റ്; യൂത്ത് കോൺഗ്രസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനമന്ത്രിക്ക് കേരള ഭൂപടം അയച്ച് പ്രതിഷേധം
വടകര: കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തോട് അവഗണനകാണിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രവർത്തകർ കേന്ദ്ര ധനമന്ത്രിക്ക് കേരള ഭൂപടം അയച്ചുകൊടുത്ത് പ്രതിഷേധിച്ചു. വടകര ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സി.നിജിൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്
ദേശീയപാതയിൽ വടകരയിലുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ച സംഭവം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ എൻഎച്ച്എഐ ഓഫീസ് ഉപരോധിച്ചു, പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി
വടകര: യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻഎച്ച്എഐയുടെ വടകരയിലെ ഓഫീസ് ഉപരോധിച്ചു. ദേശീയപാതയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ചോറോട് സ്വദേശിനി മരണപ്പെട്ടിരുന്നു. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയെതന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എൻഎച്ച്എഐ ഓഫീസ് ഉപരോധിച്ചത്. പ്രവർത്തകർ ഓഫീസിനുള്ളിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. മാസങ്ങളായി നിലനിൽക്കുന്ന വടകരയിലെ ഗതാഗത
ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ്; വടകരയിൽ ദേശീയപാതയുടെ ഭാഗമായി നിർമ്മിച്ച ഡ്രൈനേജ് സ്ലാബുകൾ പലയിടത്തും പൊട്ടിയ നിലയിൽ, പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
വടകര: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനി റോഡിൻ്റെ ഇരുവശങ്ങളിലുമായി നിർമ്മിച്ച ഡ്രൈനേജിൻ്റെ കോൺക്രീറ്റ് സ്ലാബ് ഗുണനിലവാര മില്ലാത്തതാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. വടകര അടക്കാത്തെരുവിലെ എസ്.ജി.എം.എസ്.ബി സ്കൂളിന് സമീപമുള്ള ഡ്രൈനേജിന്റെ മുകൾഭാഗം സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ കയറി പൊട്ടി അപകട നിലയിലാണ്. ആഴ്ചകൾ കഴിഞ്ഞിട്ടും മാറ്റിസ്ഥാപിക്കാൻ നിർമ്മാണ കമ്പനി തയ്യാറായിട്ടില്ല. ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ്
തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും സി.പി.എം പാഠംപടിച്ചില്ല എന്ന് രാഹുൽ മാങ്കൂട്ടത്തിൽ; വടകരയിൽ ‘യൂത്ത് കോൺക്ലേവ്’ സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്
വടകര: യൂത്ത് കോൺഗ്രസ് യങ്ങ് ഇന്ത്യ കാമ്പയിൻ്റെ ഭാഗമായി വടകര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച യൂത്ത് കോൺക്ലേവ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡണ്ട് സി.നിജൻ അധ്യക്ഷത വഹിച്ചു. കരിങ്കൊടി സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം; കായണ്ണയില്‍ നിന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പതാകജാഥ സംഘടിപ്പിച്ചു
കായണ്ണ: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ കായണ്ണയില്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കണ്ണോറ, ഇ.കെ ശീതള്‍രാജ് എന്നിവരാണ് ജാഥ നയിച്ചത്. കായണ്ണയിലുള്ള കോണ്‍ഗ്രസ് നേതാവ് പി.സി രാധാകൃഷ്ണന്റെ സ്മൃതിമണ്ഡപത്തില്‍ വെച്ച് എന്‍.എസ്.യു സെക്രട്ടറി കെ.എം അഭിജിത് ജാഥ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം