Tag: Wayanad
ശുഭവാർത്ത; ഉരുളെടുത്ത ഗ്രാമത്തിൽ നിന്ന് നാലാം നാൾ അതിജീവനം, ഉരുൾപൊട്ടലിനെ തുടർന്ന് പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ടുപോയ 4 പേരെ സൈന്യം രക്ഷപ്പെടുത്തി
വയനാട് : ഉരുളെടുത്ത ഗ്രാമത്തിൽ നിന്ന് നാലാം നാൾ അതിജീവനം. ഉരുൾപൊട്ടലിനെ തുടർന്ന് പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ടുപോയ 4 പേരെ സൈന്യം രക്ഷപ്പെടുത്തി .ജീവനോടെ ആരും ഇനി അവശേഷിക്കുന്നില്ലെന്നും കഴിയാവുന്നവരെയെല്ലാം രക്ഷിച്ചെന്നും സൈന്യവും സർക്കാരും പറഞ്ഞ ദുരന്തമേഖലയിൽ നിന്ന് ഇന്ന് നാലുപേരെയാണ് ജീവനോടെ കണ്ടെത്തിയത്. കഞ്ഞിരിക്കത്തോട്ട് തൊട്ടിയിൽ ജോൺ, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷിച്ചത്. ഈ
നാനൂറില്‍ അധികം വീടുകളുണ്ടായിരുന്ന ഗ്രാമത്തില്‍ അവശേഷിക്കുന്നത് 30 വീടുകള്‍; മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ബെയിലി പാലം നിര്‍മ്മാണം പുരോഗമിക്കുന്നു
മേപ്പാടി: ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം തന്നെ ഒലിച്ചുപോകുകയാണ് മുണ്ടക്കൈയില്‍ സംഭവിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം നാനൂറില്‍ അധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായുള്ള ബെയിലി പാലം നിര്‍മ്മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ ഇരുനൂറോളം പേരാണ് മരണമടഞ്ഞത്. ഇതില്‍ 75
രണ്ടരമാസം മുമ്പ് വിവാഹിതയായി വയനാട്ടിലേക്ക്; മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ നന്മണ്ട സ്വദേശിനിയും
നന്മണ്ട: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ നന്മണ്ട സ്വദേശിനിയും. നന്മണ്ട കള്ളങ്ങാടി താഴത്ത് കിണറ്റുമ്പത്ത് പ്രിയങ്ക ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെയാണ് ദുരന്തസ്ഥലത്തുനിന്നും പ്രിയങ്കയുടെ മൃതദേഹം ലഭിച്ചത്. നന്മണ്ടയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം രാവിലെ 11 മണിയ്ക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പള്ളി സെമിത്തേരിയില്‍ പ്രിയങ്കയുടെ സംസ്‌കാരം നടക്കും. രണ്ടരമാസം മുമ്പാണ് പ്രിയങ്ക മേപ്പാടി സ്വദേശി
”എട്ടുവര്‍ഷത്തിനുശേഷം ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കണ്ണ് നിറയെ കണ്ടിട്ടില്ല അയാള്‍, പിറന്നുവീണ പിറ്റേദിവസം തന്നെ അച്ഛനെ നഷ്ടപ്പെട്ട ആ കുഞ്ഞ്…” ആദിവാസി യുവാവ് വിശ്വനാഥന്‍ തൂങ്ങിമരിക്കാനിടയായ സംഭവത്തില്‍ നജീബ് മൂടാടിയുടെ കുറിപ്പ് ചര്‍ച്ചയാവുന്നു
വിവാഹം കഴിഞ്ഞു എട്ടു വര്‍ഷത്തിന് ശേഷം ആദ്യമായി ഗര്‍ഭിണിയായ ഭാര്യയുടെ പ്രസവത്തിനായാണ് ആ ആദിവാസി യുവാവ് വയനാട്ടില്‍ നിന്ന് കോഴിക്കോട് നഗരത്തിലെ മെഡിക്കല്‍ കോളേജിലേക്ക് വന്നത്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ അയാള്‍ ഒന്ന് കണ്ണു നിറയെ കാണുകയോ ഓമനിക്കുകയോ ചെയ്തിട്ടില്ല. മോഷണം ആരോപിച്ച് ആളുകള്‍ അയാളെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തപ്പോള്‍ ഭയപ്പെട്ട് കരഞ്ഞ് ഓടിപ്പോയ ആ
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കൃഷിയിടത്തില്‍ വെച്ച് തോമസിനെ കടുവ ആക്രമിച്ചത്. ഉടനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. കടുവയുടെ ആക്രമണത്തില്‍ സാലുവിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍
വാക്കുതര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്ത്; വയനാട് മേപ്പാടിയില്‍ ഇരുപത്തിമൂന്നുകാരന്‍ കൊല്ലപ്പെട്ടു, പ്രതി കസ്റ്റഡിയില്‍
മേപ്പാടി: വാക്കുതര്‍ക്കത്തിനൊടുവിലുണ്ടായ കത്തിക്കുത്തിയില്‍ മേപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ടു. മേപ്പാടി കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രൂപേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മുര്‍ഷിദിന്റെ സുഹൃത്ത് നിഷാദിനും കുത്തേറ്റിട്ടുണ്ട്. ഇന്നലെ രാത്രി പ്രദേശത്തെ ഒരു കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തിയിട്ട് സംസാരിക്കുകയായിരുന്നു മൂര്‍ഷിദും നിഷാദും. ഇവിടെനിന്ന്
അടിവാരത്ത് നിന്ന് ലക്കിടി വരെ 3.7 കിലോമീറ്റര്‍ ദൂരം പത്ത് മിനിറ്റിനകം എത്തും, ചെലവ് 150 കോടി; വയനാടിന്റെ യാത്രാപ്രശ്‌നത്തിന് പരിഹാരമാകാനും ടൂറിസം രംഗത്തിന് കുതിപ്പേകാനുമായി റോപ്പ് വേ എത്തുന്നു
താമരശ്ശേരി: കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ നിന്ന് വയനാട്ടിലേക്ക് പ്രവേശിക്കാന്‍ ഇനി ഹെയര്‍പിന്‍വളവുകള്‍ നിറഞ്ഞ ചുരത്തിലൂടെ കയറേണ്ടി വരില്ല. യാത്രാപ്രശ്‌നത്തിനൊപ്പം ടൂറിസം രംഗത്തിന് കരുത്തേകാന്‍ കൂടിയായി റോപ്പ് വേ എത്തുകയാണ്. അടിവാരം-ലക്കിടി റോപ്പ് വേ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ഘട്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് റോപ്പ്
അമ്മയ്‌ക്കൊപ്പം അങ്കണവാടിയിലേക്ക് പോകുകയായിരുന്ന അഞ്ച് വയസുകാരനെ അയല്‍വാസി വെട്ടിക്കൊന്നു; സംഭവം വയനാട് മേപ്പാടിയില്‍
കല്‍പ്പറ്റ: അയല്‍വാസിയുടെ വെട്ടേറ്റ് അഞ്ച് വയസുകാരന്‍ മരിച്ചു. വയനാട് ജില്ലയിലെ മേപ്പാടിയിലാണ് സംഭവം. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെയും അനിലയുടെയും മകന്‍ ആദിദേവ് ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ ജിതേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാരുമായുള്ള വ്യക്തിവിരോധത്തെ തുടര്‍ന്നാണ് ജിതേഷ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച അമ്മയ്‌ക്കൊപ്പം അങ്കണവാടിയിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആദിദേവിനും അമ്മ അനിലയ്ക്കും
പേര് മാറ്റി വയനാട്ടിലെത്തി, പൊലീസിന്റെ പിടിയിലായി; കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
[top] കോഴിക്കോട്: സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന പി.പി.ഷബീറിനെയാണ് വയനാട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്. കേസില്‍ നാല് പ്രതികളാണ് ഉള്ളത്. ഇവരില്‍ രണ്ട് പേരാണ് മുഖ്യ സൂത്രധാരന്മാര്‍ എന്നാണ് പൊലീസ് കരുതുന്നത്. ഇവരിലൊരാളാണ് ഷബീര്‍. പ്രതികള്‍ക്കായി പൊലീസ് നേരത്തേ ലുക്ക് ഔട്ട് നോട്ടീസ്