Tag: Wayanad
വയനാട് വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം
വയനാട്: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ആക്രമണം നടന്നതെന്ന് കരുതുന്നു. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു. പാടത്ത് മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. കാട്ടാന ശല്യമുള്ള മേഖലയിലാണ് സംഭവം. പ്രദേശത്ത്
സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍; വയനാട് ഉരുൾപൊട്ടലിൽ കാണാതായവരെ മരിച്ചതായി കണക്കാക്കും
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായവരെ മരിച്ചതായി കണക്കാക്കാൻ സർക്കാർ തീരുമാനം. മരിച്ചവർക്കുള്ള ധനസഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്‌തു. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതിയാണ് മരിച്ചവരുടെ പട്ടിക തയ്യാറാക്കുക. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി
വയനാട് പുനരധിവാസം; രണ്ട് എസ്റ്റേറ്റുകളില്‍ മോഡല്‍ ടൗണ്‍ഷിപ്പ്, 750 കോടി ചിലവ്, ജനുവരി 25 നകം ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കും
വയനാട്: വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കി. 750 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. രണ്ട് ടൗണ്‍ഷിപ്പുകളിലായാണ് പുനരധിവാസം. ഇതിനായി നെടുമ്പാലയില്‍ 48.96 ഹെക്ടര്‍ ഏറ്റെടുക്കുമെന്നും ഒരു കുടുംബത്തിന് 10 സെന്റും വീടും നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിര്‍മ്മാണ കരാര്‍ ഊരാളുങ്കലിനും നിര്‍മ്മാണ ഏജന്‍സി കിഫ്‌കോണിനുമാണ്. ജനുവരി 25 നകം ഗുണഭോക്താക്കളുടെ
വയനാടിനെ ചേർത്തുപിടിക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പാലിയേറ്റീവ് ഡ്രൈവേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി
വടകര: വയനാടിനെ ചേർത്തുപിടിക്കാൻ നാടൊന്നിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലിയേറ്റീവ് ഡ്രൈവേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സംഭാവന നൽകി. ഫെഡറേഷൻ ഭാരവാഹികളും അംഗങ്ങളും ചേർന്ന് സമാഹരിച്ച 60,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഇന്നലെ മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ചെക്ക് കൈമാറി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീവ്
പൊറോട്ടയടിച്ചും സ്‌പെഷ്യൽ ചിക്കൻ കറി തയ്യാറാക്കിയും എസ്.കെ.സജീഷ്, കട്ടയ്ക്ക് ഒപ്പം നിന്ന് മറ്റ് ഡി.വൈ.എഫ്.ഐ പ്രവർത്തകരും; വയനാടിനുവേണ്ടി പേരാമ്പ്രയിൽ അതിജീവനത്തിന്റെ ചായക്കട
പേരാമ്പ്ര: വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഫണ്ട് സമാഹരണത്തിനായി പേരാമ്പ്രയിൽ അതിജീവനത്തിന്റെ ചായക്കടയുമായി ഡി.വൈ.എഫ്.ഐ. ഇവിടെ പാചകക്കാരനായും പൊറോട്ടയടിക്കാനാരനായുമൊക്കെ മുൻനിരയിൽ നിന്നതാകട്ടെ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷും. പേരാമ്പ്രയിലെ പ്രശസ്തമായ കോരൻസ് ഹോട്ടൽ ഉടമയുടെ കൊച്ചുമകൻ കൂടിയാണ് എസ്.കെ.സജീഷ്. പാചകത്തോട് താൽപര്യമുള്ളതുകൊണ്ടുതന്നെ പൊറോട്ടയടിയും ചിക്കൻകറിയുണ്ടാക്കലുമെല്ലാം സ്വയം ഏറ്റെടുക്കുകയായിരുന്നു.സഹായത്തിനായി പേരാമ്പ്രയിലെ എല്ലാ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമുണ്ടായിരുന്നു.
വയനാടിന് വേണ്ടി മനുഷ്യർ മാത്രമല്ല ദൈവങ്ങളും കൈകോർക്കുന്നു; ഡി വൈ എഫ് ഐയുടെ റീബിൽഡ് വയനാടിന്റെ ഭാഗമായി തോളേനി മുത്തപ്പൻ മഠപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യം
കാസർഗോഡ്: വയനാടെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വേണ്ടി മലബാറുകാരുടെ പ്രിയപ്പെട്ട മുത്തപ്പൻ തെയ്യവും ഒരു ഓഹരി നൽകി.തോളേനി മുത്തപ്പൻ മഠപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യമാണ് ഡി വൈ എഫ് ഐയുടെ റീബിൽഡ് വയനാടിന്റെ ഭാഗമായത്. കടലോളവും മലയോളവും പോയി പ്രവർത്തി ചെയ്യുന്നവരാണ് നിങ്ങൾ. വലിയൊരു ദൗത്യമാണേറ്റെടുത്തിരിക്കുന്നത്. നിങ്ങളാലാവുന്നത് ചെയ്യുന്നുണ്ട്. എന്റെ കരത്തിലൊതുങ്ങുന്നത് മുത്തപ്പന്റേതായ ഒരു ഓഹരിയായി മുത്തപ്പനും
അവശകതകളെ മറന്ന് വയനാടിനെ ചേര്‍ത്ത്പ്പിടിച്ച് ചെമ്മരത്തൂര്‍ സ്വദേശി ആര്യ; സംഭാവനയായി നല്‍കിയത് മരുന്ന് വാങ്ങാനായി സ്വരൂപിച്ച കുടുക്കയിലെ സമ്പാദ്യം
ചെമ്മരത്തൂർ: തന്റെ അവശതകൾ മറന്ന് ചെമ്മരത്തൂരിലെ ആര്യയും ചേർത്ത് പിടിക്കുന്നു വയനാടിനെ. രക്ഷിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കിട്ടുന്ന നോട്ടുകളും നാണയതുട്ടുകളും നിക്ഷേപിച്ച തന്റെ കുടുക്ക സമ്പാദ്യമാണ് ആര്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ദുരിതാശ്വാസ നിധിയിലേക്ക് ആര്യ നൽകിയ ഈ ചെറുസമ്പാദ്യത്തിന് ഇരട്ടി മധുരമുണ്ട്. സ്വന്തം മരുന്നിനായി സ്വരൂപിച്ച് വെച്ച സമ്പാദ്യ കുടുക്കയായിരുന്നു ഇത്.
വയനാട് ഉരുൾപൊട്ടൽ; ‘ദുരന്തബാധിതർ ഒറ്റയ്ക്കല്ല കേന്ദ്ര സർക്കാർ ഒപ്പമുണ്ട്, നാശനഷ്ടങ്ങൾ സംബന്ധിച്ച് സംസ്ഥാനം വിശദമായ മെമ്മോറാണ്ടം നൽകണം, പണം ഒരു തടസമല്ല’- പ്രധാനമന്ത്രി നരേന്ദ്രമോദി
വയനാട്: വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ദുരന്ത
നന്ദി അറിയിച്ച് വയനാട് കളക്ടർ ; അവശ്യ ഭക്ഷ്യവസ്തുക്കൾ സമയബന്ധിതമായി ക്യാമ്പിൽ എത്തിച്ചുതന്ന എല്ലാവർക്കും നന്ദി, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കൾ സ്വീകരിക്കുന്നത് നിർത്തിയതായി കളക്ടർ
വയനാട്: ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ ഉരുളപൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിന് സമയബന്ധിതമായി സഹായം നൽകിയതിന് പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും വയനാട് കളക്ടർ നന്ദി അറിയിച്ചു. നിലവിൽ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ കളക്ഷൻ സെന്ററിൽ സംഭരിച്ചുവെച്ചിട്ടുള്ളതാണ്. ആയതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട് കലക്ടർ
വയനാടിനായി ഓട്ടോറിക്ഷ തൊഴിലാളികളും കൈകോർക്കുന്നു; വടകര ടൗൺ ഓട്ടോ സെക്ഷനിലെ തൊഴിലാളികൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സ്നേഹ യാത്ര സംഘടിപ്പിച്ചു
വടകര: വയാടിനായി ഓട്ടോറിക്ഷ തൊഴിലാളികളും കൈകോർക്കുന്നു; വടകര ടൗൺ ഓട്ടോ സെക്ഷനിലെ (സി ഐ ടി യു) തൊഴിലാളികൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സ്നേഹ യാത്ര സംഘടിപ്പിച്ചു. സ്നേഹയാത്ര മോട്ടോർ കോൺഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ കെ മമ്മു ഫ്ലേഗ് ഓഫ് ചെയ്തു. വേണുകക്കട്ടിൽ അധ്യക്ഷനായി.എം പ്രദീപൻ സ്വാഗതവും, വി രമേശൻ