Tag: Vilyappalli

Total 7 Posts

വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

വടകര: വില്യാപ്പള്ളിയില്‍ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥിനി അനന്യ (17) യാണ് മരിച്ചത് ഇന്ന് വൈകുന്നേരമാണ് സഭവം. പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു അനന്യ. വീട്ടുകാർ പുറത്ത് പോയി തിരിച്ച്‌ വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയില്‍ അനന്യയെ തൂങ്ങി മരിച്ച

അതിജീവന സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഡ്യവുമായി വില്യാപ്പള്ളിയിൽ മഹിള കോൺഗ്രസ് കൺവൻഷൻ

വില്യാപ്പള്ളി: സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഡ്യവുമായി വില്യാപ്പള്ളിയിൽ മഹിളാ കോൺഗ്രസ് കൺവൻഷൻ. മഹിളാ കോൺഗ്രസ്സ് വില്ല്യാപ്പള്ളി ബ്ലോക്ക് പ്രസിഡണ്ട് കെ.വി. ശാലിനി ഉദ്ഘാടനം ചെയ്തു. ഷീല പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. നമ്മുടെ നാട് പ്രതിസന്ധിയിലും കോവിഡ് മഹാമാരിയിലും പെട്ടപ്പോൾ ത്യാഗം ചെയ്തവരായ ആശാ വർക്കർമാർ നടത്തുന്ന അതിജീവന സമരം അടിയന്തിരമായി ചർച്ച ചെയ്ത് അവസാനിപ്പിക്കാൻ

‘സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചയാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്’; വില്യാപ്പള്ളി വനിത സഹകരണ സംഘം പണിക്കോട്ടി ശാഖയുടെ ഉദ്ഘാടനം നിർവഹിച്ച് സ്പീക്കർ എ.എൻ ഷംസീർ

വില്യാപ്പള്ളി: വില്യാപ്പള്ളി വനിതാ സഹകരണ സൊസൈറ്റിയുടെ പണിക്കോട്ടി റോഡ് ശാഖ ഉദ്ഘാടനം ചെയ്തു. സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം നിർവ്വഹിച്ചു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ബിജുള അധ്യക്ഷത വഹിച്ചു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളം വ്യത്യസ്തമാകുന്നതി ന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് സംസ്ഥാനത്തെ ജനകീയ സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ച യാണെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.

തീപ്പടർന്നപ്പോൾ നാരായണി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്; വില്യാപ്പള്ളിയിൽ വീടിന് തീപ്പിടിച്ച് ഗൃഹനാഥ മരിച്ചതിൻ്റെ ഞെട്ടലിൽ നാട്

വില്ല്യാപ്പള്ളി: വീടിന് തീ പിടിച്ച് ഗൃഹനാഥ മരിച്ചതിൻ്റെ ഞെട്ടലിലാണ് നാട്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് വില്യാപ്പള്ളി യു.പി സ്കൂളിന് സമീപം വീടിന് തീ പിടിച്ച് കായക്കൂൽ താഴ കുനിയിൽ നാരായണി (80) മരിച്ചത്. സംഭവം നടക്കുമ്പോൾ നാരായണി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.അപകടകാരണം വ്യക്തമല്ല. ഇരുനില വീടിൻ്റെ താഴത്തെ ഭാഗം സെൻട്രൽ ഹാളിലാണ് തീ പടർന്നത്. ഹാളിലുണ്ടായിരുന്ന

വില്യാപ്പള്ളിയിൽ വീടിന് തീപ്പിടിച്ച് വയോധിക മരിച്ചു

വടകര: വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു. ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി സ്വദേശിനി കായക്കൂൽ താഴെ കുനി നാരായണി (80) ആണ് മരിച്ചത്. വില്യാപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മോഹനൻ്റെ അമ്മയാണ് മരിച്ച നാരായണി. വീട്ടിന് തീപ്പിടിച്ചപ്പോൾ നാരായണി തനിച്ചായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ്

വില്യാപ്പള്ളി പുത്തലത്ത് കുഞ്ഞിരാമൻ അന്തരിച്ചു

വടകര: വില്യാപ്പള്ളിയിലെ പുത്തലത്ത് കുഞ്ഞിരാമൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ലീല. മക്കൾ: സുധീഷ്, സുജിത, പരേതയായ സുമതി’ മരുമകൻ: രാജീവൻ മൈക്കുളങ്ങര. സഹോദരങ്ങൾ: ബാലൻ, പരേതരായ ജാനു, നാരായണി, ലീല, കുമാരൻ.

വില്യാപ്പള്ളി പറമ്പത്ത് സജീവൻ അന്തരിച്ചു

വടകര: വില്യാപ്പള്ളിയിലെ പറമ്പത്ത് സജീവൻ അന്തരിച്ചു. അമ്പത്തിയഞ്ച് വയസ്സായിരുന്നു. അച്ഛൻ പരേതനായ ചാത്തു (ഭാസ്കരൻ). അമ്മ: പരേതയായ ലീല. ഭാര്യ: സവിത. മക്കൾ: ദിൽഷാൻ, ദിൽസ. സഹോദരങ്ങൾ: സുമ, സജു, പരേതയായ സുധ.

error: Content is protected !!