Tag: villyappalli panchayat
നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ്; മൂന്നാംഘട്ടത്തിന് വില്ല്യാപ്പള്ളി പഞ്ചായത്തിൽ തുടക്കമായി
വടകര: നീർച്ചാലുകളുടെയും ജലസ്രോതസ്സുകളുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിത മിഷൻ തുടക്കം കുറിച്ച ഇനി ഞാൻ ഒഴുകെട്ടെ ജനകീയ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിന് വില്ല്യാപ്പള്ളി പഞ്ചായത്തിൽ തുടക്കമായി. കുന്നുമ്മൽ പൊയിൽ താഴെ തട്ടറത് താഴെ തോട് ശുചീകരിച്ചാണ് മൂന്നാം ഘട്ടത്തന് തുടക്കം കുറിച്ചത്. ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി
18 വിദ്യാലയങ്ങളിൽ നിന്നായി 150 വിദ്യാർഥികൾ ; വില്യാപ്പള്ളിയിൽ കുട്ടികളുടെ ഹരിതസഭ നവ്യാനുഭവമായി
വടകര: മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഹരിത സഭ നടന്നു. ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ പാനൽ അംഗം പാർവതി അനിരുദ്ദ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു. ഹരിത സഭയുടെ ലക്ഷ്യവും പ്രാധാന്യവും പാനലിസ്റ്റ് തേജാലക്ഷ്മി വിശദീകരിച്ചു. മുഹമ്മദ് അഷ്കർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് തലത്തിൽ ഇതുവരെ നടന്ന മാലിന്യ
ഗതാഗതക്കുരുക്ക് രൂക്ഷം; വില്യാപ്പള്ളി ടൗണിൽ ബസുകളിൽ നിന്ന് യാത്രക്കാരെ ഇറക്കുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തി
വില്ല്യാപ്പള്ളി: ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ വില്യാപ്പള്ളി ടൗണിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തണ്ണീർപ്പന്തൽ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ അൽഹിന്ദ് ട്രാവൽസ് ഷോപ്പിനു മുന്നിലും, വടകര ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ വിഎം കോംപ്ലക്സിന് മുന്നിലും നിർത്തി യാത്രക്കാരെ ഇറക്കണം. കൂടുതൽ സമയം ബസ്സുകൾ ഈ സ്റ്റോപ്പുകളിൽ നിർത്തിയിടരുത്. അൽ ഹിന്ദ് ട്രാവൽസ് ഷോപ്പ് മുതൽ പോസ്റ്റ് ഓഫീസ്
വില്യാപ്പള്ളി ഇല്ലത്ത്താഴെ അങ്കണവാടി ഇനി സ്മാർട്ട് ആകും; അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകി പ്രദേശവാസികൾ
വില്ല്യാപ്പള്ളി: അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയ വില്ല്യാപ്പള്ളി ഇല്ലത്ത് താഴെ അങ്കണവാടി ഇനി സ്മാർട്ടാകും. അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകി പ്രദേശവാസികൾ. ഏറാഞ്ചേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയും തിരുവോത്ത് പുനത്തിൽ രാമചന്ദ്രനുമാണ് സ്ഥലം വിട്ടുനൽകിയത്. ഇരുവരും സ്ഥലത്തിന്റെ രേഖ മൂന്നാം വാർഡിന്റെ ഗ്രാമ സഭയിൽ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. അഞ്ച് സെന്റിലധികം സ്ഥലമാണ് ഇരുവരും ചേർന്ന്
കർഷകദിനം; വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു
വില്യാപ്പള്ളി : വില്യാപ്പള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവകർഷകൻ, മുതിർന്ന കർഷകൻ, വനിതാ കർഷക, യുവ കർഷകൻ, വിദ്യാർഥി കർഷകൻ, മികച്ച കർഷകത്തൊഴിലാളി, എസ്.സി., എസ്.ടി. കർഷകൻ,മികച്ച ക്ഷീര കർഷകൻ, സമ്മിശ്ര കൃഷി എന്നീ വിഭാഗങ്ങളിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ ഓഗസ്റ്റ് അഞ്ചിന് അഞ്ചുമണിക്ക് മുൻപായി കൃഷിഭവനിൽ എത്തിക്കണമെന്ന്