Tag: villyappalli

Total 13 Posts

തൊടന്നൂർ ബ്ലോക്ക് പഞ്ചായത്ത് കരാളിപ്പാലത്തിനടുത്ത് നിർമ്മിച്ച വയോജന പരിശീലന കേന്ദ്രം ആറുമാസമായി ഇരുട്ടിൽ; വൈദ്യുതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ധർണ്ണാ സമരം

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി കാരാളിപ്പാലത്തിന് അടുത്തുള്ള തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വയോജന പരിശീലന കേന്ദ്രം കഴിഞ്ഞ ആറുമാസമായി വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടും ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. വയോജന കേന്ദ്രത്തിന്റെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് ഉദ്ഘാടനം ചെയ്തു. 2017 ൽ മന്ത്രി

ഇന്ദിരാ ഗാന്ധിയുടെ നാൽപ്പതാം രക്തസാക്ഷിത്വ ദിനം; അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ച് വില്ല്യാപ്പള്ളിയിലെ കോൺഗ്രസ്സ് പ്രവർത്തകർ

വില്ല്യാപ്പള്ളി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളിയിൽ അനുസ്മരണ പരിപാടിയും പുഷ്പാർച്ചനയും നടന്നു. വി.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എൻ.ശങ്കരൻ മാസ്റ്റർ, എം.പി.വിദ്യാധരൻ, ദിനേശ് ബാബു കൂട്ടങ്ങാരം, അനൂപ് വില്ല്യാപ്പള്ളി, വി. മുരളീധരൻ മാസ്റ്റർ, പാറേമ്മൽ ബാബു, കുറ്റിയിൽ

വില്ല്യാപ്പള്ളി കാരേക്കുനിതാഴെ കേളോത്ത് കുമാരൻ അന്തരിച്ചു

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി കാരേക്കുനിതാഴെ കേളോത്ത് കുമാരൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു. ഭാര്യ: സുലോചന. മക്കൾ: സിമി, സിബി, സിനു. മരുമക്കൾ: ധീരജ് (മയ്യന്നൂർ). ജസി (മുതുവടത്തൂർ), അനുശ്രി (പേരാമ്പ്ര). സഹോദരങ്ങൾ: നാരായണി, ബാബു, ശാന്ത, പരേതയായ മാതു, പരേതനായ നാണു. Summary: Karekkunnil thazhe Keloth Kumaran Passed away at Vilyappalli

മുതിർന്ന കോൺ​ഗ്രസ് നേതാവ് പി.പി. കുഞ്ഞിക്കേളുവിന്റെ ഓർമ്മയിൽ നാട്; വില്ല്യാപ്പള്ളിയിൽ സർവ്വകക്ഷി അനുശോചന യോ​ഗം

വടകര: മുതിർന്ന കോൺ​ഗ്രസ് നേതാവ് പി.പി. കുഞ്ഞിക്കേളുവിന്റെ ഓർമ്മയിൽ നാട്. വില്ല്യാപ്പള്ളിയിൽ സർവ്വകക്ഷി അനുശോചന യോ​ഗം ചേർന്നു. ഗ്രാമപഞ്ചായത്ത് അംഗം വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി ബിജു പ്രസാദ് , എം.പി. വിദ്യാധരൻ , ടി.പി. ഷാജി, പി.കെ. ചന്ദ്രൻ, വട്ടക്കണ്ടി കുഞ്ഞമ്മത്, കെ.എം. ബാബു , അരീക്കൽ രാജൻ , എൻ. എം.രാജീവൻ ,

അവശരും ആലംബഹീനരുമായ സഹജീവികൾക്ക് സാന്ത്വനമേകണം; വില്ല്യാപ്പള്ളി സ്നേഹം പാലിയേറ്റിവിൻ്റെ നേതൃത്വത്തിൽ പായസം ചലഞ്ച് സംഘടിപ്പിച്ചു

വില്യാപ്പള്ളി: പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി വില്ല്യാപ്പള്ളി സ്നേഹം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ പായസം ചല്ലഞ്ച് സംഘടിപ്പിച്ചു. വില്ല്യാപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ നസീമ തട്ടാൻകുനിയിൽ സ്നേഹം വളണ്ടിയർ പൂവുളതിൽ റസാക്കിന് പായസം നൽകി ചാലഞ്ച് ഉദ്ഘാടനം നിർവഹിച്ചു. നാട്ടുകാരുടെ വലിയ പിന്തുണയാണ് പരിപാടിക്ക് ലഭിച്ചത്. വില്ല്യാപ്പള്ളിയിലും സമീപ പഞ്ചായത്തുകളിലുമായി 16 വർഷത്തോളമായി പ്രവർത്തനം

ക്യാമ്പ് എക്സിക്യുട്ടീവിൽ നേതാക്കൾ ഒത്തുകൂടി; വില്ല്യാപ്പള്ളിയിൽ കോൺഗ്രസ് നേതൃക്യാമ്പ് സംഘടിപ്പിച്ചു

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളിയിൽ കോൺഗ്രസ്സ് നേതൃ ക്യാമ്പ് സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വില്ല്യാപ്പള്ളി പണിക്കോട്ടി റോഡിൽ ടി.എച്ച് കുഞ്ഞിരാമൻ നമ്പ്യാർ ഹാളിൽ നടന്ന ക്യാമ്പ് എക്സിക്യുട്ടീവ് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ കെ.ടി.ജയിംസ്, ഡി.സി.സി

വില്യാപ്പള്ളി സൗത്ത് എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപിക വയലാട്ട് ശാന്തകുമാരി ടീച്ചർ അന്തരിച്ചു

വില്യാപ്പള്ളി: വില്യാപ്പള്ളി സൗത്ത് എൽ.പി സ്കൂൾ മുൻ മാനേജരും പ്രധാനാധ്യാപികയുമായിരുന്ന വയലാട്ട് ശാന്തകുമാരി ടീച്ചർ അന്തരിച്ചു. 88 വയസ്സായിരുന്നു. ഭർത്താവ് പരേതനായ ഗോപാലൻ മാസ്റ്റർ, മക്കൾ: സതീഷ് കുമാർ (മസ്കറ്റ്), സുരേഷ് കുമാർ (മുംബൈ), പരേതനായ സന്തോഷ്, ഷെജശ്രീ (പഴങ്കാവ്). മരുമക്കൾ: വസന്തകുമാർ (റിട്ടയേഡ് സൂപ്രണ്ട് മടപ്പള്ളി കോളേജ്), ജ്യോതി (കൂത്തുപറമ്പ്), രഞ്ജിനി (പുന്നോൽ), രജനി

മേമുണ്ടയിൽ ചെറുവത്ത് ചിരുത അന്തരിച്ചു

വടകര: വില്യാപ്പള്ളി മേമുണ്ട ചെറുവത്ത് ചിരുത അന്തരിച്ചു. 92 വയസ്സായിരുന്നു. ഭർത്താവ് പരേതനായ ചെറുവത്ത് ചോയി. മക്കൾ: ലീല (മേപ്പയിൽ), ദാമോദരൻ ചെറുവത്ത്, ഉഷ (കുട്ടോത്ത്), ലളിത (പേരാമ്പ്ര), രവീന്ദ്രൻ ചെറുവത്ത്, രാമചന്ദ്രൻ ചെറുവത്ത്. മരുമക്കൾ: പരേതനായ നാണു (മേപ്പയിൽ), സത്യൻ (പേരാമ്പ്ര), രാജേന്ദ്രൻ കുട്ടോത്ത്, മോളി (ആവള), ഷൈലജ (ആയഞ്ചേരി), സിന്ധു.(തോടന്നൂർ).

വില്ല്യാപ്പള്ളി കേളോത്ത് ബീവി അന്തരിച്ചു

വില്ല്യാപ്പള്ളി: അമരാവതിയിൽ കേളോത്ത് ബീവി അന്തരിച്ചു. പരേതനായ ചീരാംകുന്നത്ത് മൂസയുടെയും പൂത്തോളി കേളോത്ത് പാത്തുവിൻ്റെയും മകളാണ്. ഭർത്താവ് പരേതനായ തയ്യിൽ കുഞ്ഞമ്മദ് (മങ്ങലാട്). മക്കൾ: ആയിഷ, ജമീല, അഷ്റഫ് മാസ്റ്റർ (ആർ.എ.സി ഹൈസ്കൂൾ, കടമേരി), ഹാജറ, നജ്‌മ. മരുമക്കൾ: അബ്‌ദുറഹിമാൻ (മേപ്പയൂർ), പരേതനായ ഷംസു (കോട്ടക്കൽ), സാജിത, ലത്തീഫ് എ.കെ.പി (തലായി), ഫൈസൽ തെരുവത്ത് (കുറ്റ്യാടി).

വില്യാപ്പള്ളി സ്വദേശിയും എഴുത്തുകാരിയുമായ ആർ.ജീവനിക്ക് എം.എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക്

വടകര: വില്യാപ്പള്ളി സ്വദേശി എം.എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്കു നേടി. കണ്ണൂർ സർവകലാശാല എം.എ. മലയാളം പരീക്ഷയിലാണ് യുവക വയിത്രിയും എഴുത്തുകാരിയുമായ ആർ.ജീവനി ഒന്നാംറാങ്ക് നേടിയത്. 93.1 ശതമാനം മാർക്കോടെയാണ് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് വിദ്യാർഥിയായ ജീവനി ഒന്നാമതെത്തിയത്. വില്യാപ്പള്ളിയിലെ നടേമ്മൽ എ.ടി.കെ. രമേശന്റെയും ജഷിദയുടെയും മകളാണ്. മുടിക്കുത്തി, സൂചിയും നൂലും, പൂവി

error: Content is protected !!