Tag: Vilangad
‘വിലങ്ങാട് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം, പുനരധിവാസ നടപടികൾ ഉടൻ ആരംഭിക്കണം’; കെ.കെ.രമ എം.എൽ.എ വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു
വിലങ്ങാട്: വിലങ്ങാട്ടെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളും, ദുരിതാശ്വാസ ക്യാമ്പുകളും കെ.കെ.രമ എം.എല്‍.എയും സംഘവും സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിച്ച് അടിയന്തിരമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കെ.കെ.രമ എം.എല്‍.എ ആവശ്യപ്പെട്ടു. വീടുകളും കൃഷിഭൂമിയുമടക്കം ഏക്കറുകണക്കിന് ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. ജീവിതത്തില്‍ സ്വരൂപിച്ചതെല്ലാം ഒറ്റരാത്രികൊണ്ട് ഇല്ലാതായ ഞെട്ടലിലാണ് വിലങ്ങാട്ടെ ജനങ്ങള്‍. ജനങ്ങളുടെ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് ആളപായം കുറഞ്ഞത്.
വിലങ്ങാട് ഉരുൾപ്പൊട്ടൽ; വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകും
നാദാപുരം: വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വീട് നിർമ്മിച്ച് നൽകുമെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ അറിയിച്ചു. കൂടാതെ സൗജന്യമായി സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വാണിമേൽ ഗ്രാമ പഞ്ചായത്തിൽ എത് സാഹചര്യത്തിലും ഉപയോഗത്തിനാവശ്യമായ ഒരു സ്ഥിരം ഷെൽട്ടൽ നിർമ്മിച്ചു നൽകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തൂണേരി
വിലങ്ങാട് ഉരുൾപൊട്ടൽ; നശിച്ചത് ഹെക്ടർ കണക്കിന് ഭൂമിയിലെ കാർഷിക വിളകൾ
നാദാപുരം: കുടിയേറ്റ കർഷകരും മറ്റും പതിറ്റാണ്ടുകളായി മണ്ണിനോട് മല്ലിട്ടുണ്ടാക്കിയ കൃഷികളാണ് ഒരു രാത്രി കൊണ്ട് ഇല്ലാതായത്. വിലങ്ങാട് കഴിഞ്ഞ ചൊവ്വാഴ്ച്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ഹെക്ടർ കണക്കിന് കൃഷി ഭൂമിയിലെ കാർഷിക വിളകൾ നശിച്ചു. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഴയോരത്തെ കൃഷി ഭൂമി തന്നെ ഇല്ലാതായവരും ഉണ്ട്. ചൊവ്വഴ്ച്ച പുലർച്ചെ ഒരു മണി മുതൽ മൂന്നര
വിലങ്ങാട് ഉണ്ടായത് വലിയ തകർച്ച, ക്യാമ്പുകളിൽ ഉള്ളവരുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; വിലങ്ങാട് ദുരന്തബാധിതാ പ്രദേശം മന്ത്രി സന്ദർശിച്ചു
വിലങ്ങാട്: നിരവധി ഉരുൾപൊട്ടൽ ഉണ്ടായ വിലങ്ങാട് കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടില്ല എന്നതൊഴിച്ചാൽ തകർച്ച വലിയ രീതിയിലുള്ളതാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിലങ്ങാട് ഉരുൾപൊട്ടിയ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ഭീകരമായ ദുരന്തത്തിന് ഇടയിൽ വിലങ്ങാട് സംഭവിച്ച ആഘാതത്തിന്റെ വ്യാപ്തി വേണ്ടരീതിയിൽ പുറത്തുവന്നിട്ടില്ല. മാത്യു മാസ്റ്ററുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി കെട്ടിടങ്ങളും
വിലങ്ങാട് കമ്പിളിപ്പാറ ക്വാറിക്കടുത്തും ഉരുൾപൊട്ടി; ഒരു വീട് തകർന്നു, പുറംലോകമറിയാൻ വൈകി
വാണിമേൽ: വിലങ്ങാട് മലയോരത്ത് ഉരുൾപൊട്ടിയ സമയത്ത് കമ്പിളിപ്പാറ ക്വാറിക്കടുത്തും ഉരുൾപൊട്ടി. ഒരുവീട് പൂർണമായും തകർന്നിരുന്നു. എന്നാൽ, സംഭവം പുറംലോകം അറിയാൻ വൈകി. മലയങ്ങാട് കമ്പിളിപ്പാറയിലെ കരിങ്കൽക്വാറിക്കടുത്ത് രണ്ടു ഭാഗത്തായാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലിൽ മലയങ്ങാട് നുറുക്കുകല്ലിൽ വിജയന്റെ വീടാണ് തകർന്നത്. ഉരുൾപൊട്ടലിന് മിനിറ്റുകൾക്കുമുമ്പ് സമീപത്തേക്ക് മാറിയതിനാൽ വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തുള്ള വീട്ടുകാരും കമ്പിളിപ്പാറയിലെ കോളനിനിവാസികളും റോഡിലേക്കും
വിലങ്ങാട് ഉരുൾപൊട്ടൽ; പി സന്തോഷ് കുമാർ എം പി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു, മുച്ചങ്കയം പാലം പുനർനിർമ്മിക്കാൻ എം പി ഫണ്ടിൽ നിന്നും തുക അനുവദിക്കും
വിലങ്ങാട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് പ്രദേശം പി സന്തോഷ് കുമാർ എം പി സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും മലവെള്ളപാച്ചലിൽ മരണമടഞ്ഞ മാത്യു മാസ്റ്ററുടെ വീട്ടിലും എം പി സന്ദർശനം നടത്തി. ക്യാമ്പുകളിലുള്ളവരുമായി സംസാരിച്ചു. കോളനികളിലെ ജനങ്ങളെ പ്രധാന പാതയിലൂടെ പുറം ലോകത്തെത്തിക്കാനുള്ള മുച്ചങ്കയം പാലം ഉരുൾപൊട്ടലിനെ തുടർന്ന് തകർന്നു കിടക്കുകയാണ്. പാലം പുനർനിർമ്മിക്കാൻ എം പി ഫണ്ടിൽ
ഉരുളെടുത്ത വിലങ്ങാടിനേയും ചേർത്ത് പിടിക്കണം; ഉരുൾപൊട്ടലിൽ പൂർണമായും വീട് തകർന്ന വിലങ്ങാട് മേഖലയിലെ 20 കുടുംബങ്ങൾക്ക് ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ വീടൊരുക്കുന്നു
വിലങ്ങാട്: ഉരുൾപൊട്ടലിൽ പൂർണമായും വീട് തകർന്ന വിലങ്ങാട് മേഖലയിലെ കുടുംബങ്ങൾക്ക് വീടൊരുക്കുന്നു. 20 കുടുംബങ്ങൾക്കാണ് വീട് നിർമിച്ച് നൽകുന്നത്. ഷാഫി പറമ്പിൽ എം പി തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു മനുഷ്യായുസ് മുഴുവൻ അധ്വാനിച്ചതൊക്കെയും നിമിഷനേരം കൊണ്ട് നഷ്ടപ്പെട്ടവരാണ് വിലങ്ങാടുകാർ. പലരും ക്യാമ്പിലും ബന്ധുവീടുകളിലുമാണ്. ഇവരെ പുനരധിവസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കെഎംസിസി, ഇഖാസ്,തണൽ
മഴ തുടരുന്നു; വിലങ്ങാടിന് സമീപപ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
നാദാപുരം: വിലങ്ങാട് മേഖലയിൽ മഴതുടരുന്ന പശ്ചാത്തലത്തിൽ ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടർന്ന് വിലങ്ങാട് കുറ്റല്ലൂർ, മാടാഞ്ചേരി, പന്നിയേരി കോളനികളിലെ കുടുംബങ്ങളെ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധു വീടുകളിലേക്കുമാണ് മാറ്റിയത്. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ പ്രദേശം ഒറ്റപ്പെട്ടിരുന്നു. ചില മേഖലകളിലേക്ക് വെള്ളിയാഴ്ചയോടെയാണ് പുറത്തുനിന്നുള്ള രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിച്ചത്. 25 ലധികം ചെറുതും വലുതുമായ ഉരുള്‍ പൊട്ടലുകളാണ്
ഉരുൾപൊട്ടൽ കവർന്നത് ഒരു പെൺകുട്ടിയുടെ കുഞ്ഞുനാളിലെമുതലുള്ള സ്വപ്നം; വിലങ്ങാട് മഞ്ഞച്ചീളിലെ ഡെൽനയുടെ വിദേശത്തെ നഴ്സിംഗ് ജോലി എന്ന സ്വപ്നത്തിനാണ് ഉരുളുകൾ അതിരിട്ടിരിക്കുന്നത്
വിലങ്ങാട് : ഉരുൾപൊട്ടൽ കവർന്നത് ഒരു പെൺകുട്ടിയുടെ കുഞ്ഞുനാളിലെമുതലുള്ള സ്വപ്നം. മഞ്ഞച്ചീളിലെ പാണ്ടിയാംപറമ്പത്ത് ഡെൽനയുടെ വിദേശത്തെ നഴ്സിംഗ് ജോലി എന്ന സ്വപ്നത്തിനാണ് ഉരുളുകൾ അതിരിട്ടിരിക്കുന്നത്. നഴ്സിംഗ് ബിരുദധാരിയാണ് ഡെൽന. വിദേശത്ത് നഴ്സിംഗ് ജോലിക്ക് കയറാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച പുലർച്ചെ വിലങ്ങാട് മേഖലയിൽ ഉരുൾപൊട്ടിയത്. പ്രാണനും കൊണ്ട് കുടുംബത്തോടൊപ്പം ഓടുമ്പോൾ മറ്റൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല
വിലങ്ങാട് ഉരുൾപൊട്ടൽ; ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു
വിലങ്ങാട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മഞ്ഞക്കുന്ന് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ സന്ദർശിച്ചു. ക്യാമ്പിലുള്ളവരുമായി വിവരങ്ങൾ തിരക്കി. ക്യാമ്പിൽ വേണ്ട ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്നതിനു വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി വികെ സനോജ് , സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് എന്നിവർക്കൊപ്പം കേന്ദ്ര കമ്മറ്റിയംഗം എം ഷാജർ, നാദാപുരം ബ്ലോക്ക്